എമ്പുരാൻ്റെ ഹൈപ്പ് ഒരിക്കലും സിനിമയെ ബാധിക്കരുതെന്ന് പറയുകയാണ് സിനിമയുടെ മേക്കപ് ആർട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂർ.
എമ്പുരാൻ്റെ ഹൈപ്പ് ഒരിക്കലും പ്ലാൻ ചെയ്യാൻ പറ്റില്ലെന്നും ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജ് റെഡ്യൂസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ശ്രീജിത്ത് പറയുന്നു. ഇത്തരത്തിലുള്ള ഹൈപ്പ് സിനിമയുടെ സക്സസിനെ ബാധിക്കരുതെന്നും എന്നാൽ സക്സസ് ആയിക്കഴിഞ്ഞാൽ ഹൈപ്പ് ഓക്കെയാണെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
‘എമ്പുരാൻ്റെ ഹൈപ്പ് ഒരിക്കലും പ്ലാൻ ചെയ്യാൻ പറ്റില്ല. ഹൈപ്പ് മാക്സിമം പൃഥ്വിരാജ് എന്ന് പറയുന്ന ഡയറക്ടർ റെഡ്യൂസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഈ സിനിമയുടെ സക്സസിനെ ബാധിക്കരുത്. സക്സസ് ആയിക്കഴിഞ്ഞാൽ ഹൈപ്പ് ഓക്കെയാണ്,’ ശ്രീജിത്ത് പറയുന്നു.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രമായി എത്തുന്ന എമ്പുരാൻ, സിനിമാ പ്രേമികൾ എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ്. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ ചിത്രം നിർമിച്ചിരിക്കുന്നത്.
മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പൻ, നന്ദു, ഫാസിൽ, സായി കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം തന്നെ വിറ്റുപോയത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്.
Content Highlight: Hype should never affect cinema says Makeup artist Sreejith Guruvayoor