പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.യുവുമായി സഖ്യം ചേരില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജനം തള്ളുന്ന നിതീഷുമായി സഖ്യമുണ്ടാക്കില്ലെന്നും തേജസ്വി യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൊഴിലില്ലായ്മയാണ് സംസ്ഥാനത്തെ പ്രധാന പ്രശ്‌നമെന്നും മഹാസഖ്യത്തിന്റെ പ്രചരണറാലികളില്‍ ആളുകളെത്തുന്നത് സര്‍ക്കാരിനോടുള്ള രോഷം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബീഹാറില്‍ എല്‍.ജെ.പി-ബി.ജെ.പി രഹസ്യധാരണയെന്ന സംശയം ബലപ്പെടുകയാണ്. എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെക്കുറിച്ച് ബി.ജെ.പി നേതാവ് തേജസ്വി സൂര്യയുടെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് മൂലം എന്‍.ഡി.എ വിട്ട് പോയ ചിരാഗിനെ അഭിനന്ദിച്ചുകൊണ്ട് ബി.ജെ.പി നേതാവ് രംഗത്തെത്തിയത് നിതീഷ് ക്യാംപിനകത്ത് അസ്വസ്ഥതകള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ചിരാഗ് പാസ്വാന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണ്. പാര്‍ലമെന്റില്‍ അദ്ദേഹം കൃത്യമായ കണക്കുകള്‍ ഉപയോഗിച്ച് ബീഹാറിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന യുവനേതാവാണ്, പ്രത്യേക സുഹൃത്താണ്. അദ്ദേഹത്തിന് ഏറ്റവും മികച്ചത് നേരുന്നു,’ തേജസ്വി സൂര്യ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി തേജസ്വി സൂര്യ ചിരാഗിന് ആശംസകള്‍ നേര്‍ന്നത് ചെറുതല്ലാത്ത തലവേദനയാണ് നിതീഷ് കുമാറിന് ഉണ്ടാക്കിയിരിക്കുന്നത്.
സഖ്യം വിട്ടപ്പോഴും തനിക്ക് ബി.ജെ.പിയുമായി ഒരു തരത്തിലുള്ള പ്രശ്‌നവും ഇല്ലെന്ന് ചിരാഗ് പാസ്വാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതും ഇരുപാര്‍ട്ടികളും തമ്മില്‍ നല്ല ബന്ധം തന്നെയാണ് നിലനില്‍ക്കുന്നതെന്ന വിലയിരുത്തലുകള്‍ക്ക് കാരണമാവുകയും ചെയ്തു.
നിതീഷ് കുമാറുമായി മാത്രമാണ് തനിക്ക് അഭിപ്രായവ്യത്യാസമുള്ളതെന്ന് പരസ്യമായി പറഞ്ഞ ചിരാഗ് ഒരു ഘട്ടത്തില്‍ ബീഹാര്‍ ഭരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും ആണെന്നും പറഞ്ഞിരുന്നു.