ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന് ആരംഭിക്കും; ചിത്രം നിര്‍മ്മിക്കുന്നതും ചിരഞ്ജീവി
Entertainment news
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 ന് ആരംഭിക്കും; ചിത്രം നിര്‍മ്മിക്കുന്നതും ചിരഞ്ജീവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th January 2021, 6:31 pm

ഹൈദരാബാദ്: ചിരഞ്ജീവി നായകനാവുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ജനുവരി 20 മുതല്‍ ചിത്രീകരണം ആരംഭിക്കും. മലയാളത്തില്‍ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുരളിഗോപിയായിരുന്നു.

തുടര്‍ന്ന് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം ചിരഞ്ജീവി വാങ്ങുകയായിരുന്നു. 20 ന് ചിത്രീകരണം ആരംഭിക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകരുടെ മുഴുവന്‍ കൊവിഡ് ടെസ്റ്റ് എടുക്കും.

സെറ്റില്‍ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനവും ലഭ്യമാക്കും. നേരത്തെ പ്രഭാസ് ചിത്രം സാഹോ ഒരുക്കിയ സുജീത് റെഡ്ഡി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യും എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

പിന്നീട് തെലുങ്കിലെ ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ചിരംഞ്ജീവി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Telugu remake of Lucifer starts on January 20; The film is produced by Chiranjeevi