കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നതിന് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കെ.അജിത സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
എന്‍.ഐ.എ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍.ഐ.എ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകും. ഈക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ പറയുന്നത്.
അലന്‍, താഹ ഐക്യദാര്‍ഢ്യ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിലാണ് അജിത യെച്ചൂരിക്ക് കത്തയച്ചത്.
അറസ്റ്റിലായ അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതെ തന്നെ ഇരുവരും മാവോയിസ്റ്റുകളാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശരിയായില്ലെന്നും കത്തില്‍ അജിത പറഞ്ഞു.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പക്ഷവും പ്രത്യേകിച്ചും ഇടതു പക്ഷം ഉപയോഗിക്കാന്‍ പാടില്ലാത്ത കരിനിയമമാണ് യു.എ.പി.എ എന്നും തികച്ചും പ്രതിഷേധാര്‍ഹമായ അറസ്റ്റില്‍ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഒരു ജനാധിപത്യ പ്രതിനിധി ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.