കാവിക്കുവേണ്ടി സിനിമകളെ ഇനി അവര്‍ കത്രിക്കും; തലങ്ങും വിലങ്ങും
Daily News
കാവിക്കുവേണ്ടി സിനിമകളെ ഇനി അവര്‍ കത്രിക്കും; തലങ്ങും വിലങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th February 2015, 4:46 pm

ലീല സാംസണും മറ്റ് പാനല്‍ അംഗങ്ങളും സെന്‍സര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചൊഴിഞ്ഞതിനു ശേഷം ബിജെപിയോട് കൂറുള്ളതില്‍ അഭിമാനിക്കുന്ന ആളുകളെ വെച്ചാണ് മോദി സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചത്. അനുപമ കടകം എഴുതുന്നു…


censor-board-title


| ഒപ്പീനിയന്‍ | അനുപമ കടകം |

മൊഴിമാറ്റം : ഡൂള്‍ന്യൂസ് ടീം


 

“അസ്വാഭാവികമായി വളരെ പെട്ടെന്നുതന്നെ എല്ലാ കാര്യങ്ങളും “മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിന്റെ റിലീസിങ്ങിനു അനുയോജ്യമായി. വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് വരുന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പരസ്യമായി തന്നെ ബി.ജെ.പിയെ, കാവി പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്ന ഡി.എസ്.എസ് -ദേര സച്ചാ സൗദ; സിനിമയില്‍ അഭിനയിച്ച റാം റഹീം സിങ്ങിന്റെ സംഘടന –  മുന്നോട്ട് വെച്ച ഓഫര്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു എന്നാണ്. “

“ഞാന്‍ ഒരു ബി.ജെ.പിക്കാരനായതിലും നരേന്ദ്രമോദി എന്റെ ആക്ഷന്‍ ഹീറോ ആയതിലും അഭിമാനിക്കുന്നു.” ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവായ പഹ്‌ലാജ് നിഹലാനിയുടെ വാക്കുകളാണിത്. നിഹലാനിക്ക് ബി.ജെ.പിയോടുള്ള ഈ അതിയായ കൂറ് കാരണം നിഹലാനിക്ക് ഒരു പാട് നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്; അദ്ദേഹം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ(സെന്‍സര്‍ ബോര്‍ഡ്) ചെയര്‍മാന്‍ വരെയായി നിയമിക്കപ്പെട്ടു!

നിഹലാനിക്കൊപ്പം ഒരു കൂട്ടം ബി.ജെ.പി അനുഭാവികളും ബോര്‍ഡിലെ മുഖ്യസ്ഥാനങ്ങളില്‍ ഇടം നേടി. ബി.ജെ.പിക്കാര്‍ക്ക് ഇതൊരു കൊയത്തുകാലമായിമാറി. മുന്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും ഇത്തരത്തില്‍ എല്ലാ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റിയിട്ടുണ്ട്. സംഘപരിവാറിന്റെ കാവി വത്കരണത്തിന്റെ ഭാഗമായിരുന്നു അത്.


ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളും മതം, സ്ത്രീ, സാമൂഹ്യ ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വീക്ഷണങ്ങളെ കുറിച്ച് ക്ഷമാപണം പോലും നടത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളെ വളരെ യാഥാസ്ഥിതികമായാണ് അവര്‍ കൈകാര്യം ചെയ്യാറുള്ളത്. അസംബന്ധങ്ങള്‍ പോലും അവര്‍ ചെയ്തുകൂട്ടുന്നു.


അടിസ്ഥാനപരമായി ബഹുജന മാധ്യമങ്ങള്‍, പ്രത്യേകിച്ച് സിനിമ, ടെലിവിഷന്‍ എന്നിവ മതേതര മേഖലകളാണ്. കൂടാതെ സാങ്കേതികമായി സര്‍ക്കാരിന്റെ ഇടപെടലുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടവയുമാണ്. നിഹലാനിയെ പോലുള്ള ഒരാളെ ഒരു സുപ്രധാന സ്ഥാനത്ത് ഇരുത്തുന്നത് ചലച്ചിത്ര മേഖലയിലും സ്വതന്ത്ര ചിന്താഗതിക്കാരിലും ആശങ്കയ്ക്കിടയാക്കുന്നു.

ബി.ജെ.പിയും മറ്റു സംഘപരിവാര്‍ സംഘടനകളും മതം, സ്ത്രീ, സാമൂഹ്യ ആചാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വീക്ഷണങ്ങളെ കുറിച്ച് ക്ഷമാപണം പോലും നടത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളെ വളരെ യാഥാസ്ഥിതികമായാണ് അവര്‍ കൈകാര്യം ചെയ്യാറുള്ളത്. അസംബന്ധങ്ങള്‍ പോലും അവര്‍ ചെയ്തുകൂട്ടുന്നു.

നിഹലാനിയുടെ നിയന്ത്രണത്തിലിരിക്കുമ്പോള്‍ കാവി പ്രത്യയശാസ്ത്രത്തിനു മുന്നില്‍ തിരക്കഥകള്‍  സെന്‍സര്‍ അംഗീകാരം കിട്ടില്ല എന്നും നല്ല റേറ്റിംങ് കിട്ടില്ല എന്നും ചലച്ചിത്ര സാഹോദര്യത്തില്‍ വിശ്വസിക്കുന്നരില്‍ ചിലരെങ്കിലും ഭയപ്പെടുന്നു. ഇത് ദോഷകരമാണെന്നു മാത്രമല്ല ഇന്ത്യയില്‍ യാതൊരു വിലക്കുമില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വലിയ പ്രശ്‌നമുണ്ടാക്കുന്നവയുമാണ്.


ഹര്യയാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആത്മീയ സ്ഥാപനമായ “ദേര സച്ചാ സൗദ”യുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് എന്ന ആത്മീയ നേതാവിന്റെ സിനിമയായ “മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകരം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണിന്റെ നേതൃത്വത്തില്‍കൂട്ട രാജി നടന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നിഹലാനി ജനുവരി 19ന് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.


pahlaj-nihalani

പഹ്‌ലാജ് നിഹലാനി


“സെന്‍സര്‍ ബോര്‍ഡിന്റെ എല്ലാം അംഗങ്ങളും ഒന്നുകില്‍ ബി.ജെ.പി.യില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ ബി.ജെ.പി.യുമായി ബന്ധമുള്ളവരെയോ വെച്ച് രൂപം നല്‍കുന്നത് ഇതാദ്യമായാണ്. ഈ ബോര്‍ഡിന് മറ്റൊരു ഛായയുമില്ല.” ഫിലിം മേക്കര്‍ രാകേഷ് ശര്‍മ പറയുന്നു. “നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത് എപ്പോഴും രാഷ്ട്രീയ രക്ഷാകര്‍തൃത്തിലാണ് എത്തിച്ചേരുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ വെച്ചു നീട്ടുന്ന രാഷ്ട്രീയ ഉപഹാരങ്ങളിലേയ്ക്കും.”

ഹരിയാന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആത്മീയ സ്ഥാപനമായ “ദേര സച്ചാ സൗദ”യുടെ തലവന്‍ ഗുര്‍മീത് റാം റഹിം സിങ് എന്ന ആത്മീയ നേതാവിന്റെ സിനിമയായ “മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകരം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് മുന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണിന്റെ നേതൃത്വത്തില്‍ കൂട്ടരാജി നടന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നിഹലാനി ജനുവരി 19ന് സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

ജനുവരി 16ന് റിലീസിങ് വെച്ചിരുന്ന “മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ് പെര്‍മിഷന്‍ ബോര്‍ഡ് നിരസിച്ചതോടെ ജനുവരി ആദ്യം തന്നെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരുന്നു. വിവിധ സിഖ് സംഘടനകള്‍, വിശിഷ്യ പ്രമുഖ സിഖ് സംഘടനയായ “അഖാല്‍ താക്കത്” മുതലായുള്ള സംഘടനകള്‍ ചിത്രം മതനിന്ദയാണെന്നാരോപിച്ച് റിലീസിങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.

ചിത്രം സ്‌ക്രീനിങ് ചെയ്യുന്നതിനെതിരെ അവര്‍ പ്രക്ഷോഭ പരിപാടികളും നടത്തിയിരുന്നു. എന്നാല്‍ മെസഞ്ചര്‍ എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെ പറ്റി ഒരക്ഷരവും ഉരിയാടാന്‍ മുന്‍ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ തയ്യാറായില്ല. “ദേര സച്ചാ സൗദ”യ്ക്കുള്ള (ഡി.എസ്.എസ് ) പരസ്യം മാത്രമായിരുന്നു ഈ മുഴുന്നീള ചിത്രം എന്ന് പറയപ്പെടുകയും ചെയ്യുന്നു.

ഡി.എസ്.എസ് ഇറക്കിയ ഒരു ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ ചിത്രത്തില്‍ ലീഡിങ് റോള്‍ നിര്‍വ്വഹിച്ച റാം റഹീം തന്നെ ചിത്രം എന്താണെന്ന് വിശദീകരിച്ചു. മയക്കുമരുന്ന് ആസക്തി, അമിത മദ്യപാന ശീലം, ലിംഗബന്ധിത പ്രശ്‌നങ്ങള്‍ എന്നിവയാണ് യുവാക്കളെ ബാധിച്ചിട്ടുള്ള  മുഖ്യ വ്യാഥികള്‍ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.


 “കൈകടത്തല്‍, സമ്മര്‍ദ്ദപ്പെടുത്തല്‍, അഴിമതി” എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ലീലാ സാംസണ്‍ രാജിവെച്ചത്. മോദി സര്‍ക്കാരില്‍ നിന്ന് ഇത് ആദ്യത്തെ തവണയല്ല ഇത്രയും സമ്മര്‍ദ്ദം താന്‍ ഏറ്റു വാങ്ങുന്നതെന്നും ലീല പറഞ്ഞിരുന്നു. “പികെ”യുമായി ബന്ധപ്പെട്ട്, ചിത്രത്തില്‍ മതത്തെയും സംഘടിത ആത്മീയ ഗുരുക്കന്‍മാരെയും വിമര്‍ശിക്കുന്ന ഭാഗങ്ങളും കട്ട് ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നും ലീല വ്യക്തമാക്കി. എന്നാല്‍ ബോര്‍ഡ് അത് നിരസിക്കുകയായിരുന്നു.


OMG

ഡി.എസ്.എസ്‌ന്റെ വെബ് സൈറ്റ് പുറത്തു വിട്ട ഫോട്ടോഗ്രാഫുകളിലും “മെന്‍-ഇന്‍-ബ്ലാക്” എന്ന ഇംഗ്ലീഷ് ചിത്രത്തിലെ സ്റ്റൈലില്‍ വേഷമിട്ട സഹായികളോടൊപ്പം റാം റഹിം ഒരു റോക് സ്റ്റാര്‍ സ്‌റ്റൈലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 100ഓളം വ്യത്യസ്ത വസ്ത്രങ്ങളിലാണ് രാം റഹീം രംഗത്തെത്തുന്നത്, സ്റ്റണ്ട് രംഗങ്ങളിലും. ഏകദേശം 3.5 ലക്ഷം ആള്‍ക്കാര്‍ ക്യാമറ ചെയ്യപ്പെട്ടു അദ്ദേഹത്തിന്റെ ഒരു ഷോയില്‍ പോലും.

ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍, പ്രത്യേകിച്ച് ജീത്തു അറോറ – ക്യോംകി സാസ് ബെ കഭി ബഹു തി  എന്നതുള്‍പ്പെടെയുള്ള പോപുലര്‍ ടി.വി. സീരിയലുകളുടെ നിര്‍മാതാവാണദ്ദേഹം –  ഉള്‍പ്പെടെയുള്ളവര്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പല്ലറ്റ് ട്രിബ്യൂണല്‍ (എഫ്.സി.എ.ടി)യെ സമീപിച്ചു. അസ്വാഭാവികമായി വളരെ പെട്ടെന്നുതന്നെ എല്ലാ കാര്യങ്ങളും ചിത്രത്തിന്റെ റിലീസിങ്ങിനു അനുയോജ്യമായി. സോഴ്‌സുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് വരുന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പരസ്യമായി തന്നെ ബി.ജെ.പിയെ, കാവി പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്ന ഡി.എസ്.എസ് മുന്നോട്ട് വെച്ച ഓഫര്‍ സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു എന്നാണ്.

“കൈകടത്തല്‍, സമ്മര്‍ദ്ദപ്പെടുത്തല്‍, അഴിമതി” എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ലീലാ സാംസണ്‍ രാജിവെച്ചത്. മോദി സര്‍ക്കാരില്‍ നിന്ന് ഇത് ആദ്യത്തെ തവണയല്ല ഇത്രയും സമ്മര്‍ദ്ദം താന്‍ ഏറ്റു വാങ്ങുന്നതെന്നും ലീല പറഞ്ഞിരുന്നു. “പികെ”യുമായി ബന്ധപ്പെട്ട്, ചിത്രത്തില്‍ മതത്തെയും സംഘടിത ആത്മീയ ഗുരുക്കന്‍മാരെയും വിമര്‍ശിക്കുന്ന ഭാഗങ്ങളും കട്ട് ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നു എന്നും ലീല വ്യക്തമാക്കി. എന്നാല്‍ ബോര്‍ഡ് അത് നിരസിക്കുകയായിരുന്നു.


മോദി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രത്തിന് ഒരിക്കലും യോജിച്ചവളായിരുന്നില്ല ലീലാ സാംസണ്‍ എന്ന് ചലചിത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ലീലയ്ക്കുണ്ടായിരുന്നത് വിവാദങ്ങളുടെ ഒരു കാലമായിരുന്നു. ഇക്കാലത്തിനിടയ്ക്ക് അഴിമതി, നിയമവിരുദ്ധ നിയമനങ്ങള്‍ സാമ്പത്തിക ക്രമക്കേടുകള്‍ എന്നീ ആരോപണങ്ങളെല്ലാം കടന്നുവന്നിരുന്നു. ഇവയൊന്നിലും തന്നെ വ്യക്തിപരമായി ലീലയ്ക്ക് പങ്കില്ലെങ്കിലും ഇതൊക്കെ ഒഴിവാക്കാനും വ്യക്തിപരമായി ഇവര്‍ ഒന്നും ചെയ്തിരുന്നില്ല.


Ram-Rahim-sing

രാം റഹിം സിങ് “മെസഞ്ചര്‍ ഓഫ് ഗോഡ് ” എന്ന ചിത്രത്തില്‍


വാസ്തവത്തില്‍ ലീലാ സാംസണ്‍ രാജിവെച്ചത് വിഷയം കേവലം സമയപ്രശ്‌നം മാത്രമായി മാറി. പുതിയ സര്‍ക്കാര്‍ എത്തിയതിനു ശേഷം പുതിയ ആളെ നിയമിക്കുന്നതുവരെയുള്ള കാലയളവിലേയ്ക്കായി നീട്ടിക്കൊടുത്തതായിരുന്നു ലീലയുടെ കാലാവധി.

മോദി സര്‍ക്കാരിന്റെ പ്രത്യയശാസ്ത്രത്തിന് ഒരിക്കലും യോജിച്ചവളായിരുന്നില്ല ലീലാ സാംസണ്‍ എന്ന് ചലചിത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ലീലയ്ക്കുണ്ടായിരുന്നത് വിവാദങ്ങളുടെ ഒരു കാലമായിരുന്നു. ഇക്കാലത്തിനിടയ്ക്ക് അഴിമതി, നിയമവിരുദ്ധ നിയമനങ്ങള്‍ സാമ്പത്തിക ക്രമക്കേടുകള്‍ എന്നീ ആരോപണങ്ങളെല്ലാം കടന്നുവന്നിരുന്നു. ഇവയൊന്നിലും തന്നെ വ്യക്തിപരമായി ലീലയ്ക്ക് പങ്കില്ലെങ്കിലും ഇതൊക്കെ ഒഴിവാക്കാനും വ്യക്തിപരമായി ഇവര്‍ ഒന്നും ചെയ്തിരുന്നില്ല.

ബോര്‍ഡില്‍ സ്ഥാനം നേടിയിരിക്കുന്ന മറ്റ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരാണ്; നടി വാണി ത്രിപതി തക്കൂ, ഫിലിംമേക്കര്‍ അശോക് പണ്ഡിറ്റ്, നടനും സംവിധായകനുമായ ചന്ദ്ര പ്രകാശ് ദ്വിവേദി. ഒമ്പതംഗ ബോര്‍ഡ് മെമ്പര്‍മാരില്‍ എഴുത്തുകാരന്‍ മിഹിര്‍ ഭൂട്ട, ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സയ്യിദ് അബ്ദുല്‍ ബാരി, ആര്‍.എസ്.എസിന്റെ സാമാജിക് സാംരസ്ത മഞ്ച് അംഗം രമേശ് പതംഗ്, നടന്‍ ജോര്‍ജ് ബക്കര്‍, നടിയും ഫിലിംമേക്കറുമായ ജീവിത, നടിയും നടനും നാടകകൃത്തുമായ എസ് വി ശേഖര്‍.

അടുത്ത പേജില്‍ തുടരുന്നു


2002ലെ ഗുജറാത്ത് കലാപങ്ങളെ രേഖപ്പെടുത്തുന്ന ശര്‍മ്മയുടെ ചിത്രം “ഫൈനല്‍ സൊല്യൂഷന്” ഇതുവരെയും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഏതു വിഭാഗത്തിലാണ് ഒരു ചിത്രത്തെ ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുന്ന റെയ്റ്റിങ് ഏജന്‍സിയായി സെന്‍സര്‍ബോര്‍ഡിനെ മാറ്റേണ്ട ഒരു നല്ല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


pk

പി.കെ. എന്ന ചിത്രത്തിലെ രംഗം


എങ്ങനെയാണ് നിഹലാനി പെട്ടെന്ന് രംഗത്തുവന്നത്? താരതമ്യേ അത്ര പ്രശസ്തനല്ലാത്ത നിര്‍മാതാവും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ ചിത്രങ്ങളുടെ റെക്കോര്‍ഡുമുള്ള നിഹലാനി അറിയപ്പെടുന്നത്, അവാര്‍ഡ് നേടിയ അര്‍ധ സത്യ (1983), ഹസാര്‍ ചൗരാസി കി മാ (1998) എന്നീ ശക്തമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗോവിന്ദ് നിഹലാനിയുടെ ഇളയ സഹോദരനെന്ന നിലയിലാണ്.

1980കളില്‍ പങ്കജ് നിഹലാനി “ഷോള ഓര്‍ ഷബ്‌നം”, “അന്ദസ്” എന്നിവയും ശത്രുഘ്‌നനന്‍ സിന്‍ഹയേയും മറ്റ് പഴയ താരങ്ങളെയും മുന്‍നിര്‍ത്തി ഓര്‍മ്മയില്‍ നില്‍ക്കാത്ത ഒരു കൂട്ടം ചിത്രങ്ങളുമെടുത്തു. ബി.ജെ.പി എം.പിയായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി ഹൈക്കമാന്റുമായി ഏറെ അടുപ്പമുള്ള ആളാണെന്നാണ് പറയുന്നത്. അതുപോലെ മോഷന്‍ പിക്ചര്‍ ആന്റ് ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സിന്റെ അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച നിഹലാനി ബി.ജെ.പിക്കൊപ്പം പബ്ലിക് റിലേഷന്‍സിലും മാധ്യമ കാമ്പെയ്‌നുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2014ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് വേളയില്‍ “ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി” എന്ന പേരില്‍ ആറു മിനിറ്റു ദൈര്‍ഘ്യമുള്ള കാമ്പെയ്ന്‍ ചിത്രത്തിലൂടെ നിഹലാനി മുഖ്യധാരയിലുണ്ടായിരുന്നു. ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയിലെ പ്രേക്ഷകരെ ആകര്‍ഷിക്കാനായി പരമ്പരാഗത ഹിന്ദു ആശംസയായ “ഹര ഹര മാധവ” എന്ന വാക്കാണ് നിഹലാനി ഏറ്റെടുത്തത്.leela-samson

ലീലാ സാംസണ്‍


വാര്‍ത്താ വിവര വിനിമയ മന്ത്രാലയത്തിനു കീഴിലെ നിയമ സംവിധാനമാണ് സി.ബി.എഫ്.സി. (സെന്‍സര്‍ ബോര്‍ഡ്) 1952ലെ സിനിമാറ്റോഗ്രാഫ് ആക്ട് അനുസരിച്ച് സിനിമാ പ്രദര്‍ശനത്തെ നിയന്ത്രിക്കുകയാണ് ഇത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിനിമാ മേഖലയില്‍ പ്രധാന ഉത്തരവാദിത്തമാണ് ഇതിനുള്ളത്. വ്യക്തമായി പറഞ്ഞാല്‍ എന്താണ് കാണേണ്ടത്, എന്തു കാണരുത് എന്ന് തീരുമാനിക്കുന്നത് സെന്‍സര്‍ ബോര്‍ഡാണ്.

അക്രമരംഗങ്ങള്‍, അശ്ലീല രംഗങ്ങള്‍, സുവ്യക്തമ ഘടകങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇതു ഒരു സിനിമയ്ക്ക് റെയ്റ്റ് ഇടുന്നു. (യു, പി.ജി, എ). സെന്‍സര്‍ ബോര്‍ഡിന്റെ ഒമ്പതു മേഖലാ ഓഫീസുകളാണ് പ്രാദേശിക ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

കാര്യവിവരമുള്ള, തീരുമാനമെടുക്കാന്‍ കഴിവുള്ള സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ആളുകളുള്ള ഒരു ശക്തമായ രൂപമാണ് സെന്‍സര്‍ ബോര്‍ഡിനുവേണ്ടതെന്നാണ് രാകേശ് ശര്‍മ്മ അഭിപ്രായപ്പെടുന്നത്. ഒരു സിനിമയ്ക്ക് ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അത് കാണപ്പെടുകയോ വിതരണം ചെയ്യപ്പെടുകയോ വില്‍ക്കപ്പെടുകയോ ചെയ്യില്ല.

2002ലെ ഗുജറാത്ത് കലാപങ്ങളെ രേഖപ്പെടുത്തുന്ന ശര്‍മ്മയുടെ ചിത്രം “ഫൈനല്‍ സൊല്യൂഷന്” ഇതുവരെയും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഏതു വിഭാഗത്തിലാണ് ഒരു ചിത്രത്തെ ഉള്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുന്ന റെയ്റ്റിങ് ഏജന്‍സിയായി സെന്‍സര്‍ബോര്‍ഡിനെ മാറ്റേണ്ട ഒരു നല്ല സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളുടെ ഇംഗിതത്തിന് അനുസരിച്ച് നേരത്തെയും പല സിനിമകളും നിരോധനം നേരിടുകയോ സെന്‍സറിംഗിന് വിധേയമാവുകയോ ചെയ്തിട്ടുണ്ട്. 2014ല്‍ ഇന്ദിര ഗാന്ധിയുടെ ഘാതകരുടെ കഥ പറയുന്ന “കൗം ദേ ഹീരെ” എന്ന ചിത്രത്തിന് അധികാരത്തില്‍ ഉണ്ടായിരുന്ന യു.പി.എ സര്‍ക്കാര്‍ പ്രദര്‍ശനാമനുമതി നിഷേധിച്ചിരുന്നു.


freedom-of-film

ഏതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രശ്‌നം വരികയാണെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെതുപോലെ, രണ്ടാമത്തെ ഒരു തലത്തിലേയ്ക്ക് പ്രശ്‌നപരിഹാരത്തിനു വിഷയം കൈമാറാന്‍ കഴിയാണം. സാമൂഹ്യ ശാസ്ത്രജ്ഞരും ജഡ്ജിമാരും, സര്‍ഗാത്മകത തിരിച്ചറിയാന്‍ കഴിയുന്നവരുമൊക്കെ ഉള്‍പ്പെടുന്നതാവണം രണ്ടാമത്തെ പാനല്‍ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉദാഹരണത്തിന്, പി.കെ പോലുള്ള ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയെങ്കില്‍ എന്തുകൊണ്ട് “ദ മെസഞ്ചര്‍ ഓഫ് ഗോഡ്” നു നല്‍കുന്നില്ല? പക്ഷപാതമില്ലാതെ ശര്‍മ ചോദിക്കുന്നു. “പി.കെ”, “ഹൈദര്‍” തുടങ്ങിയ സിനിമകള്‍ കാണുന്നതിനോട് നമുക്ക് ഗുഡ് ബൈ പറയാം.

നിലവില്‍ സെന്‍സര്‍ ബോര്‍ഡിനുള്ള പേരുദോഷം തിരുത്തുമെന്നുമെല്ലാം നിഹലാനിയുടെ വാഗ്ദാനമാണ്. ഇത് കൂടാതെ കത്രിക്കപ്പെടേണ്ട വിഷയങ്ങളായ നഗ്‌നത, അശ്ലീലത തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയായ “സദാചാര പോലീസിംഗ്” എന്നത് സെന്‍സര്‍ ബോര്‍ഡും നടപ്പിലാക്കാന്‍ പോകുന്നു എന്നുള്ളതാണ്.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളുടെ ഇംഗിതത്തിന് അനുസരിച്ച് നേരത്തെയും പല സിനിമകളും നിരോധനം നേരിടുകയോ സെന്‍സറിംഗിന് വിധേയമാവുകയോ ചെയ്തിട്ടുണ്ട്. 2014ല്‍ ഇന്ദിര ഗാന്ധിയുടെ ഘാതകരുടെ കഥ പറയുന്ന “കൗം ദേ ഹീരെ” എന്ന ചിത്രത്തിന് അധികാരത്തില്‍ ഉണ്ടായിരുന്ന യു.പി.എ സര്‍ക്കാര്‍ പ്രദര്‍ശനാമനുമതി നിഷേധിച്ചിരുന്നു.

ഇത് കൂടാതെ 2004ല്‍ സ്വവര്‍ഗരതിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി “പിങ്ക് മിറര്‍” എന്ന ചിത്രത്തിനും മുംബൈ സ്‌ഫോടനങ്ങളുടെ കഥ പറഞ്ഞ “ബ്ലാക്ക് ഫ്രൈഡേ”ക്കും (2005), 198ലെ സിഖ് കലാപം ആസ്പദമാക്കി നിര്‍മിച്ച “അമു”(2005)വിനും പ്രദര്‍ശനാനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇക്കാലയളവില്‍ തന്നെ നിരവധി ചത്രങ്ങള്‍ സെന്‍സറിംഗിന് വിധേയമായിട്ടുണ്ട്.

ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ സാമൂഹികവും സര്‍ഗാത്മക സൃഷ്ടികളുടെയും ഭാഗമാണ്. ലക്ഷക്കണക്കിന് ആളുകളിലൂടെ അത് കടന്ന് ചെല്ലുകയും സന്ദേശങ്ങള്‍ പ്രവഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇത് കൊണ്ടാണ് ബി.ജെ.പിക്കും മറ്റ് സംഘപരിവാര്‍ സംഘടനകള്‍ക്കും സിനിമയെന്ന മാധ്യമത്തെ പിടിച്ചടക്കേണ്ടതായി വരുന്നത്. ഇതിലൂടെ തങ്ങളുടെ ദേശീയതാ വാദത്തെയും ആശയഗതികളെയും പങ്ക് വെക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനാലാണ് സിനിമ മേഖലയില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

കടപ്പാട് : ഫ്രണ്ട് ലൈന്‍