maradu Flat
ആല്‍ഫാ സെറീനും തകര്‍ന്നു; അവശിഷ്ടങ്ങള്‍ കായലില്‍; ഇന്നത്തെ സ്‌ഫോടനം പൂര്‍ത്തിയായി
സ്പോര്‍ട്സ് ഡെസ്‌ക്
2020 Jan 11, 06:37 am
Saturday, 11th January 2020, 12:07 pm

കൊച്ചി: മരട് ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫാ സെറീനു പൊളിച്ചു. രണ്ടു ടവറുകളായിരുന്നു ആല്‍ഫാ സെറീന്‍ കോംപ്ലക്‌സില്‍ ഉണ്ടായിരുന്നത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് രണ്ടു ടവറുകളും പൊളിച്ചത്. 11.44നാണ് ടവറുകള്‍ തകര്‍ത്തത്.

ആല്‍ഫാ ടവറുകളിലൊന്നിന്റെ അവശിഷ്ടങ്ങളില്‍ വലിയൊരു ഭാഗം കായിലേക്ക് നിലംപതിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്ത് അരമണിക്കൂറുകള്‍ക്കുള്ളിലാണ് രണ്ടാമത്തെ ഫ്‌ളാറ്റ സമുച്ചയവും സ്‌ഫോടനത്തിലൂടെ തകര്‍ത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിലൂടെ ഇന്നത്തെ സ്‌ഫോടനം അവസാനിച്ചു. മരടിലെ തീരദേശ പരിപാലന ചട്ടം ലംഘിച്ച് പണിത ഫ്‌ളാറ്റുകളാണ് പൊളിച്ചത്.

എച്ച്ടു ഒ ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. 11.17നായിരുന്നു ആദ്യ സ്‌ഫോടനം. സ്‌ഫോടനം നടത്തുന്ന ഭാഗത്തുനിന്ന് ആളുകളെ നേരത്തെ മാറ്റിയിരുന്നു.