'തമ്മിലടിപ്പിക്കാനായി ഒരാള്‍'; വിജയ് മല്യ വിഷയത്തില്‍ ബ്രിട്ടനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്ന് അര്‍ണബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ (ട്രോളുകള്‍ കാണാം)
India
'തമ്മിലടിപ്പിക്കാനായി ഒരാള്‍'; വിജയ് മല്യ വിഷയത്തില്‍ ബ്രിട്ടനുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്ന് അര്‍ണബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യല്‍ മീഡിയ (ട്രോളുകള്‍ കാണാം)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2017, 1:01 pm

 

മുംബൈ: കോടികള്‍ കടമെടുത്ത് പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ തരികെ കൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാറിന് ഉപദേശവുമായി റിപ്പബ്ലിക്ക് ടി.വിയുടെ മേധാവി അര്‍ണബ് ഗോസ്വാമി. യു.കെയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്ന തന്ത്രമാണ് പയറ്റേണ്ടത് എന്നാണ് അര്‍ണബ് പറയുന്നത്.


Also Read: ‘ഇന്ത്യ തന്നെയാണ് വിജയ് മല്യയെ നാടുകടത്തുന്നതിന് തടസം’; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് കോടതി


യു.കെയാണ് മല്യയെ സംരക്ഷിക്കുന്നതെങ്കില്‍ അവരുമായുള്ള ബന്ധം ഇന്ത്യ വിച്ഛേദിക്കണമെന്നും മല്യയെ പാഠം പഠിപ്പിക്കാനുള്ള ഒരേയൊരു വഴി ഇതാണെന്നുമാണ് അര്‍ണബ് പറഞ്ഞത്. ചാനലിന്റെ വെബ്‌സൈറ്റിലും ട്വിറ്ററിലുമെല്ലാം ഇത് വെണ്ടക്കാ വലുപ്പത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. “ബന്ധം വിച്ഛേദിച്ചാലല്ലാതെ ലണ്ടന് നമ്മുടെ സന്ദേശം ലഭിക്കുമോ?” എന്ന ചോദ്യം ചോദിച്ചുകൊണ്ട് വെബ്‌സൈറ്റില്‍ പോള്‍ ആരംഭിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കിന്റെ ട്വീറ്റ്:


എന്നാല്‍ അമിത ദേശീയതയുടെ അങ്ങേയറ്റത്തെത്തിയ അര്‍ണബിനെ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ വരവേറ്റത്. ഇന്ത്യയുടെ അലസതയാണ് വിജയ് മല്യയെ തിരിച്ചെത്തിക്കുന്നതിന് താമസം വരുത്തുന്നതെവന്ന രൂക്ഷമായ വിമര്‍ശനം ഇന്നലെ ബ്രിട്ടീഷ് കോടതി ഉന്നയിച്ചതൊന്നും രാജ്യസ്‌നേഹം മൂത്തപ്പോള്‍ അര്‍ണബിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകില്ലെന്നാണ് ചിലര്‍ പറയുന്നത്.


Don”t Miss: ഇതിപ്പോ എവിടെയാ വന്നു പെട്ടേ…ആലോചനയില്‍ മുഴുകിയിരിക്കുന്ന കുഞ്ഞുവാവയെ ഏറ്റെടുത്ത് സൈബര്‍ ലോകം


ചാനലിന്റെ റേറ്റിംഗില്‍ വലിയ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം. നേരത്തേ കൃത്രിമ മാര്‍ഗങ്ങളിലൂടെ ബാര്‍ക്ക് റേറ്റിംഗില്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ചാനലെന്ന പേര് റിപ്പബ്ലിക്ക് ടി.വി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ട്രായി (ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കള്ളക്കളി പിടിക്കുകയും ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്തതോടെ റേറ്റിംഗ് കുത്തനെ താഴുകയായിരുന്നു.

അര്‍ണബിന്റെ പ്രസ്താവനയോടുള്ള ചില ട്രോളുകള്‍: