Film News
അനൂപ് മേനോനും രഞ്ജിത്തും നേര്‍ക്കുനേര്‍; 'കിങ് ഫിഷ്' മോഷന്‍ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 01, 11:49 am
Thursday, 1st September 2022, 5:19 pm

അനൂപ് മേനോന്‍ സംവിധാനവും തിരക്കഥയുമൊരുക്കുന്ന ‘കിങ് ഫിഷ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അനൂപ് മേനോനും സംവിധായകന്‍ രഞ്ജിത്തുമാണ് മോഷന്‍ പോസ്റ്ററിലുള്ളത്. സസ്‌പെന്‍സ് ഒളിപ്പിച്ചാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ പതിനാറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

നന്ദു, ഇര്‍ഷാദ് അലി, കൊച്ചു പ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ആര്യന്‍ കൃഷ്ണ മേനോന്‍, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ്. കോയയാണ് ചിത്രത്തിന്റെ നിര്‍മാണം. മഹാദേവന്‍ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അനൂപ് മേനോന്‍, ദീപക് വിജയന്‍, ധന്യ സുരേഷ് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രതീഷ് വേഗയാണ്. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിങ്-സിയാന്‍ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍-വരുണ്‍ ജി. പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, ആര്‍ട്ട് ഡയറക്ടര്‍-ഡുന്‍ദു രഞ്ജീവ് രാധ, പ്രൊജക്ട് ഡിസൈനര്‍-സിന്‍ജോ ഒറ്റത്തൈക്കല്‍, കോസ്റ്റിയൂം ഡിസൈനര്‍-ഹീര റാണി, മേക്കപ്പ് നരസിംഹ സ്വാമി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Content Highlight: The motion poster of the film ‘King Fish’ directed and scripted by Anoop Menon has been released