തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈക്കലാക്കിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈക്കലാക്കിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ ആരോഗ്യവകുപ്പ് സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി.
പെന്‍ഷന്‍ തട്ടിപ്പ് നടത്തിയവര്‍ മുഴുവന്‍ തുകയും 18 ശതമാനം പലിശയോടെ തിരിച്ചടയ്ക്കണമെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ജീവനക്കാര്‍ക്കെതിര അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ എന്ത് തരത്തിലുള്ള നടപടി ആണെന്ന കാര്യത്തില്‍ വ്യക്തതയില്ല. തട്ടിപ്പ് നടത്തിയവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നടക്കം പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ അടക്കം പ്രതിഷേധിച്ചിരുന്നു.
ആരോഗ്യ വകുപ്പിലെ 373 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ തട്ടിപ്പ് നടത്തിയതും ആരോഗ്യ വകുപ്പില്‍ നിന്നാണ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേര്‍. മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും, ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.
കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. പെന്‍ഷന്‍ കൈപ്പറ്റിയ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്.
സി.എ.ജി കണ്ടെത്തല്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ അര്‍ഹര്‍, താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 9201 പേര്‍ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. 39 കോടി 27 ലക്ഷം രൂപയാണ് അനര്‍ഹമായി തട്ടിയെടുത്തത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളത്. 347 പേരാണ് ഈ പരിധിയില്‍ തട്ടിപ്പ് നടത്തിയത്. കണക്കുകള്‍ അനുസരിച്ച് 1.53 കോടിരൂപയാണ് ജീവനക്കാര്‍ കൈവശപ്പെടുത്തിയത്.
169 സര്‍ക്കാര്‍ ജീവനക്കാരാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. കൊച്ചി കോര്‍പ്പറേഷനിലാണ് ഏറ്റവും കുറവ് തട്ടിപ്പ് രേഖപ്പെടുത്തിയത്. 70 ജീവനക്കാരാണ് കൊച്ചിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.
മുന്‍സിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. 185 ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയാണ്. 68 ജീവനക്കാരാണ് ഈ പരിധിയില്‍ പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.
പഞ്ചായത്ത് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയത് ആലപ്പുഴ ജില്ലാ പരിധിയിലാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 69 പേരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. മാരാരിക്കുളം പഞ്ചായത്തില്‍ 47 ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: The health department has released the names of the officers who illegally took the welfare pension