ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സെക്ഷനിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇന്ത്യ 17 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് നേടിയത്. ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ മഴ വീണ്ടും മത്സരത്തിന്റെ രസംകൊല്ലിയായി അവതരിച്ചിരുന്നു. ഇതോടെ ഏറെ സമയം മത്സരം വൈകുകയും ചെയ്തു.
The play has been called off due to bad light and it will be Stumps on Day 3 in Brisbane.#TeamIndia 51/4 in the 1st innings
ഒരുകണക്കിന് മഴ പെയ്തത് ഇന്ത്യയ്ക്ക് ഗുണമാണ് ചെയ്യതത്. ഓസീസ് ബൗളിങ്ങില്‍ അതിവേഗം തകരുന്ന ഇന്ത്യയ്ക്ക് മഴ അല്‍പം സാവകാശം നല്‍കി. എന്നാല്‍ മത്സരത്തിന്റെ അവസാന ദിവസമായ നാളെ (ചൊവ്വ) ഇന്ത്യ അവശേഷിക്കുന്ന വിക്കറ്റുകള്‍ നിലനിര്‍ത്തി പിടിച്ചുനിന്നാല്‍ സമനിലയില്‍ എത്താന്‍ സാധിക്കും. എന്നാല്‍ ഓസീസിന്റെ പേസ് അറ്റാക്കിന് മുന്നില്‍ ഇന്ത്യ ഓള്‍ ഔട്ടിലേക്ക് എത്തിയാല്‍ ഗാബയിലും ഓസീസ് ആധിപത്യം സ്ഥാപിക്കും.
ഇത് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റില്‍ കാര്യമായ ചലനം ഉണ്ടാക്കുകയും ഇന്ത്യയുടെ സാധ്യതകള്‍ അസ്ഥാനത്താകുകയും ചെയ്യും. എന്ത് വിലകൊടുത്തും മത്സരം സമനിലയിലെങ്കിലും പിടിക്കാനാണ് ഇന്ത്യ ശ്രമിക്കുക. ഓസീസ് ഉയര്‍ത്തിയ പടുകൂറ്റന്‍ സ്‌കോര്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ഇന്ത്യയ്ക്ക് മറികടക്കാന്‍ സാധിച്ചേക്കില്ല. അവശേഷിക്കുന്ന ഒരു ദിനംകൊണ്ട് ലീഡ് ഉയര്‍ത്താനോ, അത് മറികടക്കാന്‍ ഓസീസിന് ദിവസം ബാക്കിയാകുകയോ ചെയ്യാനും സാധ്യതയില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത്. ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സ്‌ട്രൈക്കില്‍ യശസ്വി ജെയ്‌സ്വാള്‍ (2 പന്തില്‍ 4) മിച്ചല്‍ മാര്‍ഷിന്റെ കയ്യില്‍ എത്തി പുറത്താകുകയായിരുന്നു.
ജെയ്‌സ്വാളിന് പുറമെ വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലും (3 പന്തില്‍ 1) സ്റ്റാര്‍ക്കിന്റെ കൈകൊണ്ടാണ് കൂടാരം കയറിയത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ (16 പന്തില്‍ 3) പുറത്താക്കി ഹേസല്‍വുഡ് മികച്ച പ്രകടനമായിരുന്നു നടത്തിയത്. നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ ബാറ്ററെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യിലെത്തിച്ചാണ് വുഡ് മടക്കിയയച്ചത്.
പിന്നീട് ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒമ്പത് റണ്‍സിനാണ് പുറത്താക്കിയത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് 64 പന്തില്‍ നാല് ഫോര്‍ അടക്കം 33 റണ്‍സുമായി കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് (0)*.
Content Highlight: The final day of the Gabba Test is crucial for India