പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ പൂര്‍ണ ചിത്രം വ്യക്തമായി. ഇന്നലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ചേലക്കരയില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ പൂര്‍ണ ചിത്രം വ്യക്തമായി. ഇന്നലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ചേലക്കരയില്‍ ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും രണ്ട് പേരുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളുകയും ചെയ്തതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ആറായി കുറയുകയായിരുന്നു.
ചേലക്കരയിലെ മത്സരത്തിന് മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. ആര്‍ പ്രദീപ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം.പിയും നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. പ്രദീപ് സി.പി.ഐ.എം പ്രവര്‍ത്തകനും ചേലക്കരയിലെ മുന്‍ എം.എല്‍.എയുമാണ്. കെ.ബാലകൃഷ്ണന്‍ നിലവില്‍ തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റാണ്.
ഇവരെ കൂടാതെ ഡി.എം.കെ സ്ഥാനാര്‍ത്ഥി എന്‍.കെ സുധീര്‍, ഹരിദാസ് എന്നിവരുള്‍പ്പെടെ മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹരിദാസ് താന്‍ വിമതനോ അപരനോ അല്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്നലെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന കഴിയുന്നത് വരെ ഡി.എം.കെയുടെ ചേലക്കരയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നു. പാലക്കാട് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് പോലെ ഡി.എം.കെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ അഭ്യൂഹമുണ്ടായിരുന്നു.
Content Highlight: The field is clear and Chelakkara; Six candidates to contest