നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ഫേസ്ബുക്ക് പറയാതിരിക്കുന്ന കാര്യങ്ങള്‍
Discourse
നെറ്റ് ന്യൂട്രാലിറ്റിയെ പറ്റി ഫേസ്ബുക്ക് പറയാതിരിക്കുന്ന കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th September 2015, 4:19 pm

ഫേസ്ബുക്കിന്റെ ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗ് അഥവാ ഫ്രീ ബേസിക്‌സ് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ആ ഉദ്ദേശം മാത്രമാണോ ഈ പദ്ധതിക്ക് പിന്നിലുള്ളത് ? യഥാര്‍ത്ഥത്തില്‍ സേവന മനസ്‌കത കൊണ്ട് മാത്രമാണോ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗും റിലയന്‍സ് ടെലികോമും ചേര്‍ന്ന് ഇങ്ങനെ ഒരു വാഗ്ദാനം നല്‍കുന്നത്?

ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് അത് നല്‍കുന്നതിന് വേണ്ടി നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുക. ഇത് വലിയ ഉത്കൃഷ്ട പ്രവൃത്തിയാണെന്നൊക്കെ തോന്നും. എന്നാല്‍ ഈ കാണുന്നതൊന്നുമല്ല യഥാര്‍ത്ഥ്യം

Internet-org01എന്താണ് ഇതിന്റെ പ്രശ്‌നം?

1.റിലയന്‍സിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് സൗകര്യം  ലഭ്യമാവുകയുള്ളൂ.

2.ഇതുവഴി ഫേസ്ബുക്കിലേക്കും അതുമായി ബന്ധമുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള ആക്‌സസ് മാത്രമായി ഇന്റര്‍നെറ്റ് സേവനം ചുരുങ്ങും. 50 എണ്ണത്തില്‍ താഴെ വെബ്‌സൈറ്റുകള്‍ മാത്രമാണ് ഇതുവഴി ലഭിക്കുക.

3.എല്ലാവരേയും ഇന്റര്‍നെറ്റില്‍ എത്തിക്കുക എന്നതിലുപരി എല്ലാവരേയും ഫേസ്ബുക്കില്‍ എത്തിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

Internet-org03ഇത് എങ്ങനെ ഭീഷണിയാകുന്നു?

1 പൊതുബോധത്തിനെതിരായി പറയുകയാണെങ്കില്‍, ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഡ് യഥാര്‍ത്ഥത്തില്‍ നെറ്റ്് ന്യൂട്രാലിറ്റിക്ക് എതിരാണ്.

2 വലിയൊരു വിഭാഗം വെബ്‌സൈറ്റുകള്‍ക്കും ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തുന്നതുവഴി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ചുറ്റും വലിയൊരു മതില്‍ ഉയര്‍ന്നുവരുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

3.  ഇന്‍ര്‍നെറ്റ് ഡോട്ട് ഓര്‍ഗ്് 50 ഓളം സൈറ്റുകളിലേക്ക് മാത്രം സേവനങ്ങളെ ഒതുക്കി നിര്‍ത്തുന്നു. മറ്റു സൈറ്റുകള്‍ക്ക് പ്രത്യേകം പണം നല്‍കേണ്ടിവരും. ഇത് ഇത്തരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുള്ള പ്ലാറ്റ്‌ഫോമുകള്‍ രൂപപ്പെടുത്താന്‍ വിപണിയിലെ മറ്റുള്ളവരേയും പ്രേരിപ്പിക്കും.

Internet-org04ഇത് യഥാര്‍ത്ഥത്തില്‍ ലാഭരഹിതമല്ലേ?

1.ഇതിന്റെ പിന്നിലുള്ളവരുടെ ലാഭത്തേക്കാളുപരി പാവങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുകയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ചെയ്യുന്നതെന്ന് തോന്നും. എന്നാല്‍ അവസാനം ഇത് ഒരു വാണിജ്യ സംരഭമായായി മാറും.

2.ഒരു വ്യവസായമെന്നത് ലാഭമാണ് ലക്ഷ്യമിടുന്നത്. ഇവിടെ പരസ്യലാഭത്തിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്.

Internet-org05ഇതില്‍ നിന്നും റിലയന്‍സിന് ലഭിക്കുന്നതെന്താണ്?

1.ഇതുവഴി റിലയന്‍സിന് ധാരാളം പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നു. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗില്‍ ലഭ്യമാകുന്ന സൈറ്റുകളില്‍പെടാത്ത മറ്റു സൈറ്റുകള്‍ക്ക് വേണ്ടി പണം നല്‍കേണ്ടിവരുന്ന ഉപഭോക്താക്കളും ഇതില്‍ ഉള്‍പെടുന്നു.

2.ഡാറ്റ ഉപയോഗിക്കുന്നതിന് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് പണം നല്‍കേണ്ടിവരില്ലെന്നാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ വെബ്‌സൈറ്റ് പറയുന്നത്. എന്നാല്‍ ലാഭം എങ്ങനെയാണ് പങ്കുവെക്കപ്പെടുന്നതെന്ന കാര്യം അവര്‍ വ്യക്തമാക്കുന്നില്ല.

Internet-org06എന്തുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇത് നല്ലതാണെന്ന് തോന്നുന്നത്?

1.ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ജനവിഭാഗത്തിന് സേവനം ലഭ്യമാക്കുന്നതിന് മറ്റുള്ളവര്‍ക്ക്് പണം നല്‍കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ച് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് യഥാര്‍ത്ഥത്തില്‍ ജനങ്ങളെ വൈകാരികമായി കൊള്ളയടിക്കുകയാണ്.

2.യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ ഈ സംവിധാനത്തിന് കൂടുകല്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുക മാത്രമല്ല ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ എന്ത് തിരയണമെന്ന് തീരുമാനിക്കാനുള്ള അധികാരം നല്‍കുക കൂടിയാണ് ചെയ്യുന്നത്.

Internet-org07ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലത് എന്തെങ്കിലും ഉള്ളതല്ലേ?

1.ഇന്റര്‍നെറ്റ് സേവനം ഇല്ലാത്ത ചിലര്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുമ്പോള്‍ തന്നെ ഇത് യഥാര്‍ത്ഥ ഇന്റര്‍നെറ്റിന്റെ വലിയൊരുഭാഗം തന്നെ മുറിച്ചുകളയുകയാണ്.

2.എല്ലാം ഉണ്ടെങ്കില്‍ തന്നെ, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ കഴിയാത്ത ഒരാള്‍ക്ക് എങ്ങിനെയാണ് ആ സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള ഉപകരണം സ്വന്തമാക്കാനാവുക?