ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രം മാര്‍ച്ച് 27നാണ് പ്രദര്‍ശനത്തിനെത്തുന്നത്.
ഇപ്പോള്‍ എമ്പുരാന്‍ എന്ന ചിത്രത്തിനെക്കുറിച്ചും സംവിധായകനായ പൃഥിരാജിനെക്കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍.
ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് താൻ എമ്പുരാനില്‍ എത്തിയതെന്ന് പറയുകയാണ് ശ്രീജിത്ത്. പൃഥ്വിരാജ് ആദ്യമായി നിര്‍മിച്ച സിനിമയായ 9 (നയന്‍) എന്ന ചിത്രത്തിന്റെ പ്രോസസ് നടക്കുന്ന സമയത്താണ് തനിക്ക് രാജു ലൂസിഫര്‍ സിനിമ ചെയ്യാന്‍ പോകുകയാണെന്ന് മനസിലായതെന്നും അദ്ദേഹം പറയുന്നു.
ലൂസിഫര്‍ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ലാല്‍ ജോസിന്റെ സിനിമ ചെയ്യുകയായിരുന്നുവെന്നും എന്നാല്‍ ലാല്‍ജോസിന്റെ അടുത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ നീ പോയി ചെയ്യൂ എന്നാണ് പറഞ്ഞതെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് ശ്രീജിത്ത്.
ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്.
‘ലൂസിഫറിന്റെ വര്‍ക്ക് മോഡിലാണ് ഞാന്‍ എമ്പുരാനില്‍ എത്തിയിരിക്കുന്നത്. രാജു പ്രൊഡ്യൂസ് ചെയ്ത ഫസ്റ്റ് മൂവി 9 (നയന്‍) സിനിമയുടെ പ്രോസസ് നടക്കുന്ന സമയത്താണ് ഞാന്‍ അറിഞ്ഞത് പുള്ളി ലൂസിഫര്‍ എന്ന് പറയുന്ന സിനിമ ചെയ്യാന്‍ പോകുന്നുണ്ടെന്നും പുള്ളിയുടെ ഏറ്റവും വലിയ ഡ്രീം പ്രൊജക്ട് ആണ് അതെന്നും. അന്ന് എന്നെ ഫിക്‌സ് ചെയ്തിട്ടില്ല. ഓരോരോ ടെക്‌നീഷ്യന്‍സിനെ ഫിക്‌സ് ചെയ്ത് വരുന്നെയുണ്ടായിരുന്നുള്ളു.
ആ സിനിമയുടെ സമയത്ത് രാജു വളരെ പാഷനേറ്റീവ് ആയിട്ട് ബ്രേക്ക് ടൈമില്‍ ലൂസിഫറിന്റെ
ഡയറക്ടര്‍ വ്യൂ പറയും. അന്നേ പുള്ളിയുടെ വിഷന്‍ എന്താണെന്നുള്ളത് മനസിലായിരുന്നു. അദ്ദേഹം ആദ്യമായി നിര്‍മിച്ച സിനിമയില്‍ ഞാനുണ്ടായിരുന്നു. പുള്ളി വിളിക്കുവാണെങ്കില്‍ ലൂസിഫറില്‍ വര്‍ക്ക് ചെയ്യാം എന്നായിരുന്നു എന്റെ ചിന്ത. അത് കഴിഞ്ഞ് കോള്‍ വന്നു. മൂവി തുടങ്ങുന്നുണ്ട് ശ്രീജിത്ത് വേണം എന്ന് പറഞ്ഞു.
അപ്പോള്‍ ആ സമയത്ത് ലാല്‍ജോസ് സാറിന്റെ മൂവി നടക്കുന്നുണ്ടായിരുന്നു. എന്നെ ഇന്‍ഡിപെന്റന്റ് ആക്കിയത് ലാല്‍ജോസ് സാറായിരുന്നു. മുല്ലയാണ് എന്റെ ആദ്യ മൂവി. ലാല്‍ജോസ് സാറിന്റെ മൂവിയുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്രീജിത്ത് എങ്ങനെ മാനേജ് ചെയ്യുമെന്നാണ് രാജു ചോദിച്ചത്. എന്റെ മാക്‌സിമം ഞാന്‍ ശ്രമിക്കാം ലാല്‍ ജോസ് സാറുമായി സംസാരിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്.
“ഇവിടെ നിന്റെ ചോറ് എപ്പോഴുമുണ്ട്. നീ പോയി അത് വര്‍ക്ക് ചെയ്യടാ”എന്നാണ് പറഞ്ഞത്. ഇത് ഞാന്‍ ആദ്യമേ തന്നെ രാജുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ലാല്‍ജോസ് സാര്‍ പറയാന്‍ പോകുന്നത് ഇതായിരിക്കുമെന്ന്.
ലാല്‍ ജോസ് സാറുമായി സംസാരിച്ചപ്പോള്‍ “ഇവിടെ നിന്റെ ചോറ് എപ്പോഴുമുണ്ട്. നീ പോയി അത് വര്‍ക്ക് ചെയ്യടാ”എന്നാണ് പറഞ്ഞത്. ഇത് ഞാന്‍ ആദ്യമേ തന്നെ രാജുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ലാല്‍ജോസ് സാര്‍ പറയാന്‍ പോകുന്നത് ഇതായിരിക്കുമെന്ന്. പിന്നെ ലൂസിഫറിലേക്ക് ജോയിന്‍ ചെയ്തു. നമ്മുടെ മാക്‌സിമം എഫോര്‍ട്ടില്‍ ലൂസിഫറില്‍ വര്‍ക്ക് ചെയ്തു,’ ശ്രീജിത്ത് പറഞ്ഞു.
Content Highlight: Sreejith Guruvayoor Says About Lucifer and Empuraan Movie