കടപ്പുറത്തു കളിക്കാന്‍ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി എത്തിയ യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുകയായിരുന്നു.
നായയെ വള്ളത്തില്‍ ചൂണ്ടക്കൊളുത്തില്‍ കുരുക്കിയിട്ടാണ് അടിക്കുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിഞ്ഞു.
ബ്രൂണോയുടെ ഉടമ ക്രിസ്തുരാജ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊഴി രേഖപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.