വാക്‌സിനുകള്‍ വിശുദ്ധ പശുവാണെന്നും അതില്‍ തൊട്ടുപോകരുതെന്നും അതിന്റെ ന്യായാന്യായതകളെക്കുറിച്ച് ഒന്നും മിണ്ടിപ്പോകരുതെന്നും കല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍, ഫെര്‍ണാണ്ടോ മെറില്‍സിന്റെ ഈ ചിത്രത്തിലെ വില്ലന്മാരുടെ പക്ഷം ഭംഗിയായി ആഘോഷിക്കുന്നു. സത്യം സത്യമായി പ്രകാശനം ചെയ്തതുകൊണ്ടായിരിക്കാം ഈ ചിത്രത്തിനെതിരെ മരുന്നു ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒറ്റ ഡോക്ടര്‍ കൂട്ടായ്മയും നാളിതുവരെ രംഗത്തുവന്നിട്ടില്ല…
[share]
സിനിമ നിരൂപണം / കെ.എ. സൈഫുദ്ദീന്‍
സിറ്റി ഓഫ് ഗോഡ് കണ്ട കാലംതൊട്ട് കൂടെ കൂടിയ ഒരിഷ്ടത്തിന്റെ പേരാണ് ഫെര്‍ണാണ്ടോ മെറില്‍സ്… 2002ല്‍ മെറില്‍സ് സംവിധാനം ചെയ്ത ആ സിനിമ ഇന്നും ന്യൂ ജനറേഷന്‍ സിനിമക്കാരുടെ പാഠപുസ്തകമാണ്. ഈ ചിത്രത്തിന്റെ ചാരത്തിരുന്ന് എത്രയോ സിനിമകള്‍ വിവധി ഭാഷകളിലിറങ്ങിയിരിക്കുന്നു.
ചോരയില്‍ വെടിമരുന്ന് കലര്‍ന്ന, മാംസത്തില്‍ ഇരുമ്പിന്റെ പുളിപ്പ് അലിഞ്ഞ ആ സിനിമകള്‍ ഏറിയും കുറഞ്ഞും മെറില്‍സിനെ അനുകരിച്ചവയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ശശികുമാറിന്റെ “സുബ്രഹ്മണ്യപുരം”.
യഥാര്‍ത്ഥ സംഭവത്തിന്റെ നോവല്‍ ആവിഷ്‌കാരത്തില്‍ നിന്ന് കണ്ടത്തെിയ തിരഭാഷ്യമായിരുന്നു “സിറ്റി ഓഫ് ഗോഡ്”. ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തിന്റെ അധോലോക കാഴ്ചകളിലേക്ക് സധൈര്യം തുറന്നുപിടിച്ച കാമറ ലോകത്തെ വിസ്മയിപ്പിച്ചു.
ചോരയില്‍ പുരണ്ട ജീവിതങ്ങളുടെ ഉള്ളുപിടയ്ക്കുന്ന കാഴ്ചകള്‍ ഇത്രയും അമ്പരപ്പോടെ മറ്റെവിടെയും കണ്ടിട്ടില്ല. നിയമങ്ങളുടെ എല്ലാത്തരം വാഴ്‌വുകളും അവസാനിച്ച അരാജകത്വത്തിന്റെ തെരുവുകളെ ചോരയുടെ ചുവപ്പിലൂടെ മെറില്‍സ് വരച്ചുകാട്ടി.
പിന്നീടുള്ള ഓരോ മെറില്‍സ് സിനിമകളും വിസ്മയങ്ങളുടെ നഗരങ്ങള്‍ പണിതുയര്‍ത്തി. ഷൂസെ സാരമാഗോവിന്റെ നോവല്‍ “ബൈ്‌ളന്‍ഡ്‌നസ്”നെ അടിസ്ഥാനമാക്കി മെറില്‍സ് സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം മറ്റൊരു അതിശയമായിരുന്നു. 2008ല്‍ ഇറങ്ങിയ ഈ സിനിമ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍ അതേവര്‍ഷം തന്നെ ഇടികൂടിയാണ് കണ്ടത്.
അതിനിടയില്‍ 2005ല്‍ മെറില്‍സ് സംവിധാനിച്ച “കോണ്‍സ്റ്റന്റ് ഗാര്‍ഡനര്‍” എന്ന സിനിമയുടെ ഡി.വി.ഡി കൈയില്‍ ഉണ്ടായിട്ടും കാണാതെ പോയി. അതെങ്ങനെ സംഭവിച്ചു എന്ന് ഇപ്പോഴുമറിയില്ല.
പക്ഷേ, മരുന്നുകളുടെയും വാക്‌സിനുകളുടെയും വാര്‍ത്ത മാധ്യമങ്ങളില്‍ വിവാദമായി പൊന്തുമ്പോള്‍ വീണ്ടും ഫെര്‍ണാണ്ടോ മെറില്‍സും “കോണ്‍സ്റ്റന്റ് ഗാര്‍ഡനറും” ഓര്‍മയിലത്തെുകയായിരുന്നു.
[share]കണ്ടുകഴിഞ്ഞപ്പോള്‍ കാണാന്‍ വൈകിപ്പോയതില്‍ ഖേദം തോന്നിപ്പിച്ചു ഈ സിനിമ. മരുന്നു പരീക്ഷണത്തിന്റെയും വാക്‌സിന്‍ പരീക്ഷണത്തിന്റെയും ഇരകളായി, ജീവിതം വെറും ഗിനിപ്പന്നിയെക്കാള്‍ തുച്ഛമായി പോയ കെനിയ എന്ന ആഫ്രിക്കന്‍ രാജ്യത്തെ ജനങ്ങളെക്കുറിച്ച് ലോകത്ത് ഇന്നുവരെ പറയാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന്റെത്.
ബ്രിട്ടീഷ് സര്‍ക്കാറിന്റെ നയതന്ത്ര പ്രതിനിധിയും മനുഷ്യാവകാശ പ്രവര്‍ത്തകയും തമ്മിലുള്ള പ്രണയത്തിന്റെ അരികുചേര്‍ന്ന് മുന്നോട്ടുപോകുന്ന ഈ ചിത്രം ലോകത്തെ അടക്കിഭരിക്കുന്ന മരുന്നു ലോബിയുടെ പിന്നാമ്പുറ കഥകള്‍ കൂടി അനാവരണം ചെയ്യുന്നു.
നൈജീരിയയിലെ കാനോയില്‍ മരുന്നു പരീക്ഷണത്തിന്റെ മറവില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജോണ്‍ ലീ കാറേ എഴുതിയ നോവലിനെ അവലംബിച്ചാണ് ഫെര്‍ണാണ്ടോ മെറില്‍സ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ലോകത്താകമാനം പടര്‍ന്നുപന്തലിച്ചുകിടക്കുന്ന, രാഷ്ട്രീയത്തിലും അധികാരത്തിലും നിയന്ത്രണമുള്ള ആഗോള മരുന്നു മാഫിയയുടെ ഞെട്ടിപ്പിക്കുന്ന മുഖമാണ് ഈ സിനിമ.
അതോടൊപ്പം, ഇന്ന് ലോകത്തില്‍ പ്രചാരത്തിലിരിക്കുന്ന പല മരുന്നുകളുടെയും വാക്‌സിനുകളുടെയും ക്‌ളനിക്കല്‍ ട്രയല്‍ എല്ലാ എത്തിക്‌സും ലംഘിച്ച് ആഫ്രിക്കന്‍ ജനതയ്ക്കുമേല്‍ നടത്തിയതിനെക്കുറിച്ച് ആഴത്തില്‍ അപഗ്രഥിക്കുന്നുണ്ട് കോണ്‍സ്റ്റന്റ് ഗാര്‍ഡനര്‍.
കെനിയയിലെ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധിയായ ജസ്റ്റിന്‍ ക്വയ്‌ലെ ഒരു പ്രഭാഷണത്തിനിടയിലാണ് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ടെസ്സയെ കണ്ടുമുട്ടുന്നത്. ബ്രിട്ടന്റെയും അമേരിക്കയുടെയും ഇറാഖ് നയത്തെ ചോദ്യം ചെയ്യുന്ന ടെസ്സയോട് ജസ്റ്റിന് പ്രണയമാണ് തോന്നിയത്. ആ പ്രണയം അവരെ ദമ്പതിമാരാക്കി മാറ്റി.
ജസ്റ്റിന്‍ പച്ചപ്പിനെ അപാരമായി പ്രണയിക്കുന്നയാളാണ്. പോകുന്നിടത്തും വീട്ടിലും ഓഫീസിലുമൊക്കെ അയാള്‍ ഗാര്‍ഡന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും..
അടുത്ത പേജില്‍ തുടരുന്നു
മരണത്തിലേക്ക് അവസാനിക്കുന്നതിന് മുമ്പ് ജസ്റ്റിന്‍ അയച്ച കത്ത് ലോകത്തിന് മുന്നില്‍ ഒത്തിരി മുഖംമൂടികള്‍ പിച്ചിച്ചീന്തുന്നുണ്ട്… കെനിയയില്‍ നടന്ന മരുന്നു പരീക്ഷണത്തിന്റെ, മറ്റ് ആഫ്രിക്കന്‍ നാടുകളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന നിരവധി പരീക്ഷണങ്ങളുടെ ഞെട്ടിക്കുന്ന മറുപുറമാണ് ഫെര്‍ണാണ്ടോ മെറില്‍സ് ഈ ചിത്രത്തിലൂടെ പറഞ്ഞുതരുന്നത്. മനുഷ്യനെന്നാല്‍ ഉന്നതരായ, അഭിജാതരായ ഒരു വിഭാഗം മാത്രമാണെന്ന സങ്കല്‍പ്പനത്തെ അധാര്‍മികമായ മരുന്നുപരീക്ഷണം എങ്ങനെ സാധൂകരിക്കുന്നുവെന്ന് പറയാന്‍ മെറില്‍സിനോളം ശക്തനായ മറ്റൊരു സംവിധായകന്‍ ലോകത്തുണ്ടാകുമെന്ന് തോന്നുന്നില്ല.
[share]
ഒരു ദിവസം ജസ്റ്റിനെ തേടി ഞെട്ടിക്കുന്ന വാര്‍ത്തയത്തെി. കെനിയക്കാരന്‍ സുഹൃത്തായ ഡോക്ടര്‍ അര്‍നോള്‍ഡിനൊപ്പം പോയ ടെസ്സ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത. അര്‍നോള്‍ഡുമായി ടെസ്സയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അയാളാണ് ടെസ്സയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍, അര്‍നോള്‍ഡും അതേ ദിവസം കൊല്ലപ്പെട്ടുവെന്ന് പിന്നീട് വ്യക്തമാകുന്നതോടെ കൊലപാതകം ദുരൂഹമാകുന്നു.
ഒടുവില്‍ ജസ്റ്റിന്‍ തന്നെ ഭാര്യയുടെ കൊലപാതകത്തിന്റെ പിന്നാമ്പുറം അന്വേഷിക്കാനിറങ്ങിത്തിരിക്കുമ്പോഴാണ് ഭരണകൂടവും മരുന്നു കമ്പനികളും ചേര്‍ന്ന് നടത്തുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ പരമ്പര ചുരുളഴിയുന്നത്. തന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും ഈ കള്ളക്കളിയില്‍ പങ്കുണ്ടെന്ന വിവരം അയാള്‍ അവിശ്വസനീയതയോടെ മനസ്സിലാക്കുന്നു.
Dypraxa എന്ന പേരില്‍ ക്ഷയരോഗത്തിനുള്ള വാക്‌സിന്‍ എല്ലാ വിധ നിയമങ്ങളും ലംഘിച്ച് കെനിയയിലെ ദരിദ്രരായ കറുത്തവര്‍ഗ്ഗക്കാരുടെയിടയില്‍ പരീക്ഷിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ടെസ്സയ്ക്കും സുഹൃത്ത് ഡോ. അര്‍നോള്‍ഡിനും അറിയാമായിരുന്നു.
കീടനാശിനികള്‍ നിര്‍മിക്കുന്ന Three Bees എന്ന കമ്പനിയാണ് ഭാവിയില്‍ വമ്പന്‍ വിപണി തുറന്നുതരാന സാധ്യതയുള്ള ഈ വാക്‌സിന്‍ പരീക്ഷിക്കുന്നത്. കെനിയയിലെ അധോലോകത്തെയും പോലീസിനെയും ഭരണസംവിധാനത്തെയും വന്‍തുക കൈക്കൂലി കൊടുത്ത് കൂടെ നിര്‍ത്തിയാണ് മരുന്ന് കമ്പനികള്‍ ഇത് നടപ്പാക്കുന്നത്.
അതീവ ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ള ഈ മരുന്ന് പരീക്ഷണം ഇതിനകം നിരവധി മനുഷ്യരെ കൊന്നൊടുക്കികഴിഞ്ഞു. അനേകം പേരെ രോഗികളുമാക്കി. പരീക്ഷണം കെനിയയില്‍ നടക്കുമ്പോള്‍ അത് നിയന്ത്രിക്കുന്ന കരങ്ങള്‍ അമേരിക്കയിലും ബ്രിട്ടനിലുമാണ് നീളുന്നത് എന്ന് ടെസ്സ കണ്ടത്തെിയിരുന്നു. മാലാഖമാരുടെ മുഖംമൂടിയിട്ട് മരണത്തിന്റെ ദൂതന്മാര്‍ നടത്തുന്ന അവിശുദ്ധ നാടകം അവര്‍ തിരിച്ചറിയുന്നു.
ഇതിന്റെ ചുരുളുകള്‍ നിവര്‍ത്താനും ഉന്നത കേന്ദ്രങ്ങളില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനും ടെസ്സ നടത്തിയ ശ്രമത്തിനിടയിലാണ് ടെസ്സയും അര്‍നോള്‍ഡും കൊല്ലപ്പെട്ടതെന്നും അതിനു പിന്നില്‍ തന്റെ തന്നെ ഉന്നതരായ ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയില്ലെന്നും തിരിച്ചറിയുകയാണ് ജസ്റ്റിന്‍.
താന്‍ ഏറെ സ്‌നേഹിച്ച ആഫ്രിക്കയുടെ മണ്ണില്‍ അലിഞ്ഞുചേരണം എന്നതായിരുന്നു ടെസ്സയുടെ ആഗ്രഹം. ജസ്റ്റിന്‍ അത് നിറവേറ്റിയിരുന്നു. ഒടുവില്‍ തന്റെ പ്രിയപ്പെട്ടവള്‍ മരിച്ചുവീണിടത്ത് ജസ്റ്റിനും എത്തിച്ചേരുന്നു. താന്‍ ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നും മരണം തന്നെ കാത്ത് അവിടെ ഇരിപ്പുണ്ടെന്നും ജസ്റ്റിന് അറിയാമായിരുന്നു. ആ നിയോഗത്തിലേക്ക് അയാള്‍ നടന്നുകയറുന്നു.
മരണത്തിലേക്ക് അവസാനിക്കുന്നതിന് മുമ്പ് ജസ്റ്റിന്‍ അയച്ച കത്ത് ലോകത്തിന് മുന്നില്‍ ഒത്തിരി മുഖംമൂടികള്‍ പിച്ചിച്ചീന്തുന്നുണ്ട്… കെനിയയില്‍ നടന്ന മരുന്നു പരീക്ഷണത്തിന്റെ, മറ്റ് ആഫ്രിക്കന്‍ നാടുകളില്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന നിരവധി പരീക്ഷണങ്ങളുടെ ഞെട്ടിക്കുന്ന മറുപുറമാണ് ഫെര്‍ണാണ്ടോ മെറില്‍സ് ഈ ചിത്രത്തിലൂടെ പറഞ്ഞുതരുന്നത്.
മനുഷ്യനെന്നാല്‍ ഉന്നതരായ, അഭിജാതരായ ഒരു വിഭാഗം മാത്രമാണെന്ന സങ്കല്‍പ്പനത്തെ അധാര്‍മികമായ മരുന്നുപരീക്ഷണം എങ്ങനെ സാധൂകരിക്കുന്നുവെന്ന് പറയാന്‍ മെറില്‍സിനോളം ശക്തനായ മറ്റൊരു സംവിധായകന്‍ ലോകത്തുണ്ടാകുമെന്ന് തോന്നുന്നില്ല.
[] ജസ്റ്റിന്‍ ക്വയ്‌ലേ ആയി റാല്‍ഫ് ഫിയന്നെസും ടെസ്സയായി റേച്ചല്‍ വെയിസും അത്യുജ്ജ്വലമായ അഭിനയമാണ് കാഴ്ചവെച്ചത്. റേച്ചല്‍ വെയിസിന് ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ഒസ്‌കാറും ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരവും കിട്ടി. റേച്ചല്‍ വേയ്‌സിനെ അറിയില്ലേ, മമ്മി റിട്ടേണ്‍സിലെ അതീവ സുന്ദരിയായ നായിക. ഡീപ് ബ്‌ളൂ സീ എന്ന ചിത്രത്തിലും റേച്ചല്‍ നമുക്ക് മുമ്പില്‍ പരിചിതയാണ്.
വാക്‌സിനുകള്‍ വിശുദ്ധ പശുവാണെന്നും അതില്‍ തൊട്ടുപോകരുതെന്നും അതിന്റെ ന്യായാന്യായതകളെക്കുറിച്ച് ഒന്നും മിണ്ടിപ്പോകരുതെന്നും കല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍, ഫെര്‍ണാണ്ടോ മെറില്‍സിന്റെ ഈ ചിത്രത്തിലെ വില്ലന്മാരുടെ പക്ഷം ഭംഗിയായി ആഘോഷിക്കുന്നു.
സിനിമ നിരൂപകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഈ ചിത്രം ഒട്ടേറെ അവാര്‍ഡുകള്‍ക്കും നിര്‍ദേശിക്കപ്പെടുകയുണ്ടായി. സത്യം സത്യമായി പ്രകാശനം ചെയ്തതുകൊണ്ടായിരിക്കാം ഈ ചിത്രത്തിനെതിരെ മരുന്നു ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒറ്റ ഡോക്ടര്‍ കൂട്ടായ്മയും നാളിതുവരെ രംഗത്തുവന്നിട്ടില്ല…