Entertainment
ആ സൂപ്പർസ്റ്റാർ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ തൊപ്പി അഴിച്ചത്: ബേസിൽ

വിഷു റിലീസായി വരുന്ന ചിത്രമാണ് മരണമാസ്. ബേസിൽ, സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആൻ്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കുള്ള കഥാപാത്രത്തിനെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.

മരണമാസിൻ്റെ ഷൂട്ടിങ് കഴിഞ്ഞ ശേഷം പൊതുപരിപാടികളിലെല്ലാം തൊപ്പി വച്ചിട്ടായിരുന്നു ബേസിൽ പ്രത്യക്ഷപ്പെട്ടത്. അതിൻ്റെ കാരണം പലരും ചോദിച്ചെങ്കിലും അന്നൊന്നും ബേസിൽ തുറന്ന് പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മമ്മൂട്ടി ചോദിച്ചപ്പോളാണ് സസ്പെൻസ് പൊളിഞ്ഞത്.

ഇപ്പോൾ ആ സംഭവത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്.

ആ സംഭവം പ്ലാൻഡ് ആയിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞത് കൊണ്ട് മാത്രം കാണിച്ചതാണെന്നും ബേസിൽ പറയുന്നു. മമ്മൂട്ടിക്ക് വേറെ എന്തൊക്കെ കാര്യങ്ങളുണ്ടെന്നും ബേസിൽ പറയുന്നു.

അമ്മ അസോസിയേഷൻ്റെ പരിപാടിയായിരുന്നെന്നുംഅതുകൊണ്ട് കുഴപ്പമില്ലായിരുന്നു എന്നും ബേസിൽ പറഞ്ഞു. സുരേഷ് കൃഷ്ണ സെക്യൂരിറ്റി കമ്മിറ്റിയിൽ ഉള്ള ആളായിരുന്നുവെന്നും ലുക്ക് കാണിച്ചു കഴിഞ്ഞപ്പോൾ എല്ലാവരോടും ഇത് പുറത്ത് വിടരുത് എന്ന് പറഞ്ഞുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.

കൗമുദിയോട് സംസാരിക്കുകയായിരുന്നു ബേസിൽ.

‘അത് പ്ലാൻഡ് ആയിരുന്നില്ല. പിന്നേ… മമ്മൂക്കയുടെ അടുത്ത് നമ്മൾ പോയി പറയുവല്ലേ മമ്മൂക്ക ഒന്ന് പോയി പറയണെ എന്ന് (ചിരിക്കുന്നു) ഇങ്ങനെ ഒരു പ്ലാൻ ഉണ്ട് റിവീൽ ചെയ്യണം എന്നൊക്കെ. മമ്മൂക്കയ്ക്ക് വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ചെയ്യാൻ? മമ്മൂക്ക പറഞ്ഞത് കൊണ്ട് കാണിച്ചതാണ്. അത് അമ്മ അസോസിയേഷൻ്റെ ഒരു പരിപാടിക്ക് പോയപ്പോഴാണ്. അതൊരു ക്ലോസ്ഡ് പരിപാടിയായിരുന്നു. അതുകൊണ്ട് കുഴപ്പമില്ല.

സുരേഷേട്ടൻ സെക്യൂരിറ്റി കമ്മിറ്റിയിൽ ഉള്ള ആളാണല്ലോ. ലുക്ക് കാണിച്ചു കഴിഞ്ഞിട്ട് എല്ലാവരോടും പറഞ്ഞു പുറത്ത് വിടരുത്, പോസ്റ്റർ ഇറങ്ങിക്കഴിഞ്ഞിട്ട് പുറത്ത് വിടാവൂ എന്ന്,’ ബേസിൽ പറഞ്ഞു.

Content Highlight: Basil Joseph Talking about Cap Scene