Advertisement
national news
കേരളത്തിലും ബംഗാളിലും അസമിലും കരപറ്റാനാകാതെ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 02, 06:38 am
Sunday, 2nd May 2021, 12:08 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ പരാജയം വ്യക്തമാക്കുന്നതാണ് കേരളത്തില്‍ നിന്നും അസമില്‍ നിന്നും ബംഗാളില്‍ നിന്നുമുള്ള ആദ്യ സൂചനകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ 90 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ വെറും 47 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.

അസമില്‍ ബി.ജെ.പി 82 സീറ്റില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, 43 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍.
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നാല് സീറ്റില്‍ മാത്രമാണ് മുന്നില്‍. ബംഗാളില്‍ ചിത്രത്തില്‍ വരാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

ബംഗാളില്‍ 186 സീറ്റില്‍ തൃണമൂലും 103 സീറ്റില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ ഇടതുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The Congress collapsed in Kerala, Assam and Bengal