സഹോദരന് നന്ദിയെന്ന് സ്റ്റാലിന് പിണറായിയുടെ മറുപടി; പ്രിയ സഖാക്കളേയെന്ന് സോഷ്യല്‍ മീഡിയ
Kerala News
സഹോദരന് നന്ദിയെന്ന് സ്റ്റാലിന് പിണറായിയുടെ മറുപടി; പ്രിയ സഖാക്കളേയെന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th May 2021, 7:13 pm

തിരുവനന്തപുരം: രണ്ടാം തവണയും കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. ഇതിന് പിന്നാലെ സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി.

സഹോദരന്‍ സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്. സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്.

‘കേരളാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു”. സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ഇരുവരുടേയും ട്വീറ്റിന് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയിട്ടുള്ളത്.
സഹോദരങ്ങളേ, സഖാക്കളേ എന്നാണ് ഭൂരിപക്ഷവും കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനവുമായി എത്തിയത്.

‘രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന പിണറായി വിജയന് അഭിനന്ദനങ്ങള്‍,’ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. നടന്‍ മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങളുകള്‍ നടന്നത്. വൈകുന്നേരം മൂന്ന് മണിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ഗവര്‍ണറാണ് മുഖ്യമന്ത്രിക്കും മറ്റു 20 മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ‘സഗൗരവം’ ആണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് ശേഷം സി.പി.ഐയുടെ കെ. രാജന്‍ ആണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. റവന്യു വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. ആരോഗ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വീണാ ജോര്‍ജ് ആണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Thank you brother Pinarayi Vijayan To Stalin