Advertisement
DMOVIES
'ലാലേട്ടന് പിറന്നാളാശംസകള്‍,' മോഹന്‍ലാലിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് തെലുഗു സൂപ്പര്‍ താരങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 21, 02:29 pm
Thursday, 21st May 2020, 7:59 pm

നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് തെലുഗു സിനിമയിലെ സൂപ്പര്‍ താരങ്ങള്‍. ചിരഞ്ജീവി, വെങ്കിടേഷ്, മഹേഷ് ബാബു തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘ എന്റെ പ്രിയ സുഹൃത്ത് ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഇദ്ദേഹത്തിന്റെ വര്‍ക്കുകള്‍ കണ്ട ഒരാളെന്ന നിലയ്ക്ക് എനിക്ക് പറയാനുള്ളത് ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരനുഗ്രഹീതനായ നടനാണെന്നാണ്. ഇത്തരത്തിലുള്ള ഒരുപാട് പ്രകടനങ്ങളുമായി ഇനിയും ഞങ്ങളെ എന്റര്‍ടെയിന്റ്‌മെന്റ് ചെയ്യുന്നത് തുടരട്ടെ,’ നടന്‍ വെങ്കിടേഷ് ട്വീറ്റ് ചെയ്തു.

ഒപ്പം നടന്‍ ചിരഞ്ജീവിയും ലാലേട്ടന്‍ എന്നു വിളിച്ചാണ് മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്നത്.

‘ അറുപതാം പിറന്നാളാശംസകള്‍ എന്റെ പ്രിയപ്പെട്ട ലാലേട്ടാ, നിങ്ങളെപ്പോലുള്ള ഒരു ലെജന്റ് സൂപ്പര്‍ സ്റ്റാറിന്റെ അതേ കാലഘട്ടത്തില്‍ ചലച്ചിത്ര മേഖലയില്‍ ഉണ്ടായിരുന്നതില്‍ അഭിമാനിക്കുന്നു,’ ചിരഞ്ജീവിയുടെ ട്വീറ്റില്‍ പറയുന്നു. ഒപ്പം ജന്‍മദിനാശംകള്‍ എന്ന് മലയാളത്തില്‍ എഴുതുകയും ചെയ്തു.

 

 

 

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക