മുസ്‌ലീങ്ങളെ കൊല്ലാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ഹിന്ദുത്വസേന - തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍
Daily News
മുസ്‌ലീങ്ങളെ കൊല്ലാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ഹിന്ദുത്വസേന - തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th January 2016, 5:54 pm

“ഹിന്ദുവിനെ രക്ഷിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനുമാണ് ഞങ്ങളിത് പഠിക്കുന്നത്” എന്ന് വീഡിയോയില്‍ ഒരു ഒമ്പതുകാരന്‍ പറയുന്നുണ്ട്. മാംസം ഭക്ഷിക്കുന്നവരാരോ അവരാണ് അവനെ സംബന്ധിച്ചിടത്തോളം മുസ്‌ലീം.


saffron-army4


| റിപ്പോര്‍ട്ട്: അങ്കുഷ് വത്സ്, അമിത് ഭരദ്വജ് |

മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍, അനസ് പാലക്കല്‍


“എല്ലാ ഭീകരവാദികളും മുസ്‌ലിംങ്ങളാണ്. ഐ.എസ്.ഐ.എസ് ഇന്ത്യയെ ആക്രമിക്കാന്‍ വരുമ്പോള്‍ ഇന്ത്യന്‍ മുസ്‌ലിംങ്ങള്‍ ഐ.എസ്.ഐ.എസില്‍ചേരും…. ഞങ്ങളുടെ സംഘടനയുടെ പേര് ഹിന്ദു സ്വാഭിമാന്‍ എന്നാണ്. അത് അധിക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നുണ്ട്. രണ്ടായിരത്തി ഇരുപതില്‍ ഐ.എസ്.ഐ.എസ് ഇന്ത്യ ആക്രമിക്കാന്‍ വരുന്നതില്‍ നിന്നും ഹിന്ദുക്കളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. നാം ഹിന്ദുക്കളെ  ഇസ്‌ലാമിക ഭീകരവാദത്തെ പ്രതിരോധിക്കാന്‍ പരിശീലിപ്പിക്കേണ്ടതുണ്ട്. ഒരു യുദ്ധത്തിനു നാം തയ്യാറാവേണ്ടതുണ്ട് . വാള്‍പയറ്റ്, അമ്പെയ്ത്ത്, ആയുധവിദ്യ എന്നിവയാണ് ഞങ്ങള്‍ പരിശീലിപ്പിക്കുന്നത്.”

പറയുന്നത് സ്വാമി നരസിംഹാനന്ദ് സരസ്വതി. പേര് അത്ര പരിചയമില്ല അല്ലേ. കഴിഞ്ഞ ദിവസം തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിലെ സുപ്രധാന കഥാപാത്രമാണ് അദ്ദേഹം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ധസ്‌ന ക്ഷേത്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന “ഹിന്ദു സ്വാഭിമാന്‍” എന്ന സംഘടനയുടെ രക്ഷാധികാരിയും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനുമാണദ്ദേഹം. സംഘടനയുടെ ലക്ഷ്യമാകട്ടെ 8നും മുപ്പതിനും ഇടയിലുള്ളവരെ കൊലപാതകം പഠിപ്പിക്കുക എന്നതാണ്. കൊലപാതകം പഠിപ്പിക്കുക എന്ന് പറയുമ്പോള്‍ കണ്‍ഫ്യൂഷന്‍ വേണ്ട മുസ്‌ലീങ്ങളെ കൊല്ലാന്‍ പഠിപ്പിക്കുക എന്ന് തന്നെ.

“സഫ്‌റോണ്‍ ആര്‍മി” എന്ന പേരില്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളുടെയും പുരോഹിതന്റെയും അഭിമുഖ സംഭാഷണങ്ങളടക്കം വിശദമായി ഈ വിഷയത്തെ ചിത്രീകരിക്കുന്ന വീഡിയോ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീകരതയുടെ ഭയാനകമുഖം മാത്രമല്ല വ്യക്തമാക്കുന്നത്, അതിന് ലഭിക്കുന്ന സ്വീകാര്യതയും ഭരണകൂട പിന്തുണയും ഹിന്ദുത്വം പ്രവര്‍ത്തിക്കുന്ന മെക്കാനിസവും അതിന്റെ സാമൂഹ്യ, സാംസ്‌കാരിക പ്രത്യാഘാതങ്ങളും കൂടിയാണ്.

“ഹിന്ദുവിനെ രക്ഷിക്കാനും മുസ്‌ലീങ്ങളെ കൊല്ലാനുമാണ് ഞങ്ങളിത് പഠിക്കുന്നത്” എന്ന് വീഡിയോയില്‍ ഒരു ഒമ്പതുകാരന്‍ പറയുന്നുണ്ട്. മാംസം ഭക്ഷിക്കുന്നവരാരോ അവരാണ് അവനെ സംബന്ധിച്ചിടത്തോളം മുസ്‌ലീം.

പ്രസ്തുത റിപ്പോര്‍ട്ടിന്റെ പൂര്‍ണ മലയാളം പരിഭാഷയാണ് ചുവടെ നല്‍കുന്നത്.

ഡൂള്‍ന്യൂസ് എഡിറ്റോറിയല്‍


തെഹെല്‍ക്കയുടെ റിപ്പോര്‍ട്ട്:

“കാവി ഇടനാഴിയിലേയ്ക്ക് സ്വാഗതം”

blank

“മുസ്‌ലിംങ്ങള്‍ക്ക് പ്രവേശനമില്ല”  ദാസ്‌ന ഗ്രാമത്തിലെ ഒരു പ്രമുഖ ദേവിക്ഷേത്രത്തിന്റെ ഗേറ്റിലൊട്ടിച്ച ബാനറാണിത്. ദല്‍ഹിയില്‍ നിന്നും അധികം അകലയല്ലാതെ എന്‍.എച്ച് 24ല്‍ നിന്നും 2 കീലോമീറ്റര്‍ പൊടിനിറഞ്ഞ റോഡിലൂടെ പോയാല്‍ ഗാസിയാബാദ് ജില്ലയിലെ ദാസ്‌ന ഗ്രാമത്തിലെ ഈ ദേവിക്ഷേത്രത്തിലെത്തും.

അകത്ത് ഒരു കൗമാരക്കാരന്‍ 10 വയസുകാരനായ കുട്ടിയെ അടിച്ചുകൊണ്ടിരിക്കുന്നു. മുഖത്ത് ഒരു ചെറിപുഞ്ചിരിയുമായി സന്യാസിയെപ്പോലെ തോന്നുന്നയാള്‍ ഇത് നോക്കിനില്‍ക്കുന്നു. ഉപദ്രവിക്കുന്നയാള്‍ മുളവടിയെടുക്കാന്‍ വേണ്ടി നീങ്ങുമ്പോള്‍ ഈ കുട്ടി ഓടുകയാണ്. ഗേറ്റ് കടക്കുംവരെ അവനു പിറകേ ആളുകളുണ്ടായിരുന്നു.


Also Read: സംഘ് പരിവാര സുഹൃത്തുക്കളോട് സ്‌നേഹപൂര്‍വ്വം; സുബ്രഹ്മണ്യം സ്വാമിക്കും ഗോപാലകൃഷ്ണനും പരിചയമില്ലാത്ത മലപ്പുറത്തെ കുറിച്ച്


ഈ പത്തുവയസുകാരന്‍ ഒരു മുസ്‌ലിമാണ്. ക്ഷേത്രക്കുളത്തില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ വേണ്ടിയാണ് അവന്‍ വന്നതെന്നാണ് സന്യാസി പറയുന്നത്. “ഈ വെള്ളം പവിത്രമാണ്.  ഇതിനു രോഗ വിമുക്തിക്കുള്ള കഴിവുണ്ട്. അവര്‍ക്കു പ്രവേശനമില്ലാത്ത ഇവിടേക്ക് അവര്‍ (മുസ്‌ലിങ്ങള്‍) എന്തിനാണ് വരുന്നതെന്ന് എനിക്കു മനസിലാവുന്നില്ല.” അദ്ദേഹം പറയുന്നു.

സ്വാമി നരസിംഹാനന്ദ് സരസ്വതിയും സംഘവും


കൗമാരക്കാരന്‍ സ്വാമിജിയുടെ കാല്‍ തൊട്ടുവന്ദിക്കുന്നു. അദ്ദേഹം അവന്റെ ദേഹത്ത് തലോടിക്കൊണ്ട് ജയഭാവത്തില്‍ വിളിക്കുന്നു, “മിടുക്കന്‍ ഇങ്ങോട്ട് വരൂ”. പ്രമോദ് എന്ന ഈ ഭക്തന് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല.

കുട്ടിക്കാലം മുതലേ സ്ഥിരമായി ഈ ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്. ഇപ്പോള്‍ “അതിക്രമിച്ചു കടക്കുന്നവരെ” കണ്ടെത്താനുള്ള ചുമതല അവനെ ഏല്‍പ്പിച്ചിരിക്കുകയാണ്. പ്രമോദിനെ സംബന്ധിച്ചെടുത്തോളം സ്വാമിജിയെന്നത് ദൈവം തന്നെയാണ്. ദേശിയ ജൂഡോ താരവും അടുത്തിടെ ഗോവയില്‍ സ്വര്‍ണമെഡല്‍ നേടിയ താരവുമാണ് പ്രമോദ്. അവന്റെ ചിലവുകളെല്ലാം വഹിക്കുന്നത് സ്വാമിജിയാണ്. ഭിന്നശേഷിയിലുള്ളവര്‍ക്കുവേണ്ടിയുള്ള വിദ്യാലയത്തില്‍ അവനെ പഠിപ്പിക്കുന്നുണ്ട്.

tehelka-cover

തെഹല്‍ക്കയുടെ കവര്‍

സ്വാമിജി പ്രമോദിനെ ഹിന്ദു മതമൗലികവാദി ആക്കിയിരുന്നില്ലെങ്കില്‍ ഒരു പക്ഷെ മികച്ച കരിയര്‍ അദ്ദേഹത്തിന് ഉണ്ടാകുമായിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആയിരക്കണക്കിന് ജനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഫലം: പ്രമോദ് മുസ്‌ലീങ്ങളെ ദേഷ്യത്തോടെ നോക്കുന്നു; അയാള്‍ എത്ര പാവപ്പെട്ടയാളായാലും എത്ര പരിചിതനായാലും.

മുസ്‌ലീങ്ങളെ കാണുമ്പോള്‍ അവന്‍ ജൂഡോപാഠങ്ങള്‍ ഓര്‍ക്കും. ജിഹാദികള്‍ക്കെതിരെ പോരാടണമെന്നത് ഓര്‍മ്മവരും. “ഞാനിനി മുസ്‌ലീങ്ങളെ കണ്ടാല്‍ അവര്‍ക്കു നേരെ വെടിവെക്കും, ” അവന്‍ ആംഗ്യഭാഷയില്‍ പറയുന്നു. താന്‍ അമ്പലത്തില്‍ നിന്നും അടിച്ചോടിച്ച ആ കുട്ടിക്ക് പത്തു വയസ് മാത്രമേ ഉള്ളൂവെന്നും അവനൊരു ജിഹാദി അല്ലെന്നും പ്രമോദിനെ ബോധ്യപ്പെടുത്തുന്നത് നിരര്‍ത്ഥകമെന്ന് തോന്നി.

യു.പിയില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തി വരുന്ന കായിക പരിശീലന ക്ലാസുകളില്‍ നിന്നാണ് പ്രമോദ് ജുഡോ പഠിച്ചത്. എട്ടു വയസ് പ്രായം മാത്രമുള്ള കുട്ടികളും ഇത്തരം സൈനിക പരിശീലനത്തിന് തുല്ല്യമായ ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്. സ്വാമിജിയും കൂട്ടരും ഇത്തരത്തില്‍ നിരവധി പരിശീലന കേന്ദ്രങ്ങള്‍ യു.പിയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

“ലവ് ജിഹാദ്” നടത്തുന്നുവെന്നാരോപിച്ച് 2013ല്‍ ഹിന്ദുത്വ ശക്തികള്‍ മുസ്‌ലിങ്ങളെ വംശഹത്യ നടത്തിയതും ഇതേ സ്ഥലത്താണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്ത സമയമായിരുന്നു അന്ന്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തുണ്ടായി. നിരവധി മുസ്‌ലിങ്ങള്‍ സ്വന്തം വീടുകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു. പലരും തിരിച്ച് വരാനാകാതെ അലയഞ്ഞ് കഴിയുകയാണ്.

“”പശ്ചിമ യു.പി വൈകാതെ തന്നെ ഹിന്ദുക്കളും മുസ്‌ലിംങ്ങളും തമ്മിലുള്ള യുദ്ധക്കളമാകും””, സ്വാമി ടെലിഫോണില്‍ ആരോടോ പറയുന്നത് കേട്ടു. ദീപക് ത്യാഗി എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്ന സ്വാമി റഷ്യയില്‍ നിന്നും എം.ടെക് നേടിയിട്ടുണ്ട്.


Don”t Miss:ഞാന്‍ ഒരു ഹിന്ദുവാണ്. എന്നാല്‍ ബി.ജെ.പി, നിങ്ങളുടെ ഹിന്ദുത്വത്തെ ഞാന്‍ തിരസ്‌കരിക്കുന്നു; നിങ്ങളുടെ ഫാസിസത്തെയും 


ഒരു കാലത്ത് സമാജ്‌വാദി പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വാമിക്ക് ഒട്ടനവധി മുസ്‌ലിം സുഹൃത്തുക്കളുണ്ടായിരുന്നു. വ്യക്തിപരമായ നഷ്ടങ്ങളുടെ പേരില്‍ എസ്.പി വിട്ട സ്വാമി നേരെ പോയി ചേര്‍ന്നത് ഹിന്ദുത്വ സംഘടനയിലാണ്.

2020ഓടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ഭീകരവാദികള്‍ ഇന്ത്യയെ അക്രമിക്കുമെന്നും അത് കൊണ്ട് ജിഹാദികളെ നേരിടാന്‍ ഹിന്ദുക്കള്‍ തയ്യാറെടുക്കണമെന്നും സ്വാമി വിശ്വസിക്കുന്നു. ഐ.എസ് വന്നാല്‍ മുസ്‌ലിങ്ങളെല്ലാം അവര്‍ക്കൊപ്പം ചേരും. അത് കൊണ്ടാണ് ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് പറയുന്നത്. അവര്‍ വരുമ്പോള്‍ ആരും ഉണ്ടാകില്ല. മാതൃരാജ്യത്തെയും പെണ്‍മക്കളെയും അമ്മ പെങ്ങന്‍മാരെയും സംരക്ഷിക്കണമെങ്കില്‍ നമ്മള്‍ ഇപ്പോള്‍ യോജിക്കണം ഇല്ലെങ്കില്‍ വൈകിപ്പോകും..

saffron-army

മുസ്‌ലിങ്ങള്‍ക്കെതിരായ യുദ്ധത്തിനായി ഹിന്ദു ബാലന്‍മാരെ പരിശീലിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്, ഏതെങ്കിലും കേസുകളില്‍ തങ്ങളുടെ പ്രസ്ഥാനത്തില്‍ പെട്ടവര്‍ നിയമത്തിന്റെ പിടിയിലായാല്‍ അവര്‍ക്കനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് പ്രചാരണം നടത്തലും പത്രസമ്മേളനം നടത്തലും ഇതില്‍ ഉള്‍പ്പെടും. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട തന്റെ ശിഷ്യന്‍ കമലേഷ് തിവാരി അറസ്റ്റിലായപ്പോള്‍ സ്വാമിജി പത്ര സമ്മേളനം നടത്തി രോഷം പ്രകടിപ്പിച്ചിരുന്നു.


Don”t Miss: പെണ്ണാണ്, പെണ്ണാണ്, പെണ്ണ് തന്നെയാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്ന ഫേസ്ബുക്ക് ജീവിതം


കമലേഷ് തിവാരി പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശമായി സംസാരിച്ചപ്പോഴാണ് മാല്‍ഡയിലെ മുസ്‌ലിംങ്ങള്‍ തെരുവിലിറങ്ങി അക്രമം നടത്തിയത്. മാല്‍ഡിയിലെ സംഘര്‍ഷം ഇതുവരെയും അവസാനിച്ചിട്ടില്ല. എന്നാല്‍ തന്റെ ശിഷ്യന്‍ കമലേഷ് തിവാരിയെ ആരെങ്കിലും തൊട്ടാല്‍ പാഠം പഠിപ്പിക്കുമെന്ന് സ്വാമിജി ഭീഷണി മുഴക്കുന്നു.

“ലോകത്തുള്ള ഒരു ഇസ്‌ലാമിക രാജ്യവും അവിടെയുള്ള ന്യൂനപക്ഷത്തെ ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഖുര്‍ആനെ പിന്തുടരുന്ന ഒരാള്‍ക്കും നല്ല വ്യക്തിത്വം ഇല്ല. ജിഹാദികള്‍ മാത്രമാണ് അവര്‍ . “ഞാന്‍ മുസ്‌ലിമാണ്, എന്നാല്‍ ജിഹാദി അല്ല” എന്ന് പറയുന്ന മുസ്‌ലിം പുരോഹിതന്മാരോടു സംവാദത്തിനു ഞാന്‍ തയ്യാറാണ്.”

കടപ്പാട് : തെഹെല്‍ക്ക