കാസര്‍കോട്: ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയതിന് കേരളാ കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും അധ്യാപകനേയും വിദ്യാര്‍ത്ഥിയേയും സസ്‌പെന്‍ഡ് ചെയ്തു. ജി.ഗോപകുമാര്‍ എന്ന സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സലറാണ് ക്രമവിരുദ്ധമായ സസ്‌പെന്‍ഷന് പിന്നില്‍ എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
വൈസ് ചാന്‍സലറും, സ്ഥലം എം.പിയും തമ്മില്‍ കാലങ്ങളായി തര്‍ക്കത്തില്‍ ആണെന്നും, കേന്ദ്ര ഭരണ സംവിധാനം ഉപയോഗിച്ച് കേരളത്തിലെ ക്യാംപസിനെ വരുതിയില്‍ നിര്‍ത്താന്‍ ഉള്ള ശ്രമങ്ങള്‍ ചെറുക്കുന്നത് കൊണ്ടാണ് ഇതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു തവണ പരസ്യമായി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതില്‍നെ തുടര്‍ന്ന് എച്ച്.ആര്‍.ഡി വകുപ്പ് വി.സിയെ ദല്‍ ഹിയില്‍ വിളിച്ച് വരുത്ത് ശാസിച്ചിട്ടുണ്ട്.
സര്‍വ്വകലാശാല ആര്‍.എസ്.എസിന്റെ വരുതിയിലാക്കാനുള്ള ശ്രമമാണ് വൈസ് ചാന്‍സലര്‍ നടത്തുന്നത്. കേരളത്തിലെ ആര്‍.എസ്.എസ് ചരിത്രത്തേക്കുറിച്ച് പുസ്തകം രചിച്ച ആളാണ്് കേന്ദ്രസര്‍ക്കാരിന്റെ പ്രിയപുത്രനായ വൈസ് ചാന്‍സലര്‍. ഭാരതീയ വിചാര കേന്ദ്ര വിയസ് പ്രസിഡന്റ് കൂടെയാണ് ഇയാള്‍.
ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റിലും, വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്കും ഇയാള്‍ ചുക്കാന്‍ പിടിക്കുന്നതായാണ് പരാതികള്‍.
സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിയായ നാഗരാജുവിനെ കള്ളക്കേസില്‍ കുടുക്കിയത് അനാവശ്യമായിരുന്നെന്നും, ഇത് സര്‍വ്വകലാശാലയ്ക്കുള്ളില്‍ വെച്ച് തന്നെ പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എന്നുമാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകന്‍ ഇട്ട പോസ്റ്റ്.