ന്യൂദല്‍ഹി: കൊവിഡ് പരിശോധന ഫലം 90 മിനിറ്റിനുള്ളില്‍ ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്.
ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.
‘ടാറ്റ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ടാറ്റയുടെ തന്നെ ചെന്നൈ പ്ലാന്റിലാണ് കിറ്റ് കൂടുതലായി നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്’- ഗിരീഷ് പറഞ്ഞു.