” കരട് ഘട്ടത്തില്‍ ഇപ്പോഴും ഒരു പുതിയ നയം ഉണ്ടെങ്കില്‍, അത് ഇപ്പോള്‍ തന്നെ പൂര്‍ത്തിയാക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ ഉണ്ട്. ഇത് പുതിയ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനമായിരിക്കട്ടെ. പുതിയ വ്യോമയാന മന്ത്രിയുടെ ആദ്യ കടമയായിരിക്കണം ഇത്”, ബോംബെ ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗിനോട് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദിപങ്കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദ്ദേശം. അഭിഭാഷകന്‍ ഫില്‍ജി ഫ്രെഡറിക്ക് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.