Advertisement
Entertainment
മലയാള സിനിമയില്‍ എങ്ങനെയിത് സാധിക്കുന്നുവെന്ന് ഞാന്‍ ആഷിക് അബുവിനോട് ചോദിച്ചു: അനുപമ ചോപ്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 03:33 am
Thursday, 10th April 2025, 9:03 am

മലയാള സിനിമകള്‍ എപ്പോഴും ഞെട്ടിക്കുമെന്നും അതുകൊണ്ട് തനിക്ക് പറ്റാവുന്നത്രയും മലയാള സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ടെന്നും പറയുകയാണ് പത്രപ്രവര്‍ത്തകയും ചലച്ചിത്ര നിരൂപകയുമായ അനുപമ ചോപ്ര.

കൊവിഡിന്റെ സമയത്ത് മലയാള സിനിമകള്‍ ഒ.ടി.ടിയില്‍ കണ്ടിരുന്ന താന്‍ ഇന്ന് തിയേറ്ററില്‍ പോയിട്ടാണ് കാണാറുള്ളതെന്നും അവര്‍ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ.

താന്‍ മലയാളികളെ അഭിമുഖം നടത്താന്‍ തുടങ്ങിയ സമയം മുതല്‍ക്ക് അവരോട് ‘എങ്ങനെയാണ് നിങ്ങള്‍ ഇത്രയും നന്നായി കഥ പറയുന്നത്’ എന്ന് ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ആഷിക് അബുവിനോടും മറ്റ് അഞ്ചോളം ആളുകളോടും ഇതേ ചോദ്യം ചോദിച്ചിരുന്നുവെന്നും അനുപമ ചോപ്ര പറഞ്ഞു.

‘മലയാള സിനിമകള്‍ കാണുമ്പോള്‍ എന്താണ് അതില്‍ നിന്ന് ലഭിക്കുകയെന്ന് നമുക്ക് ആദ്യമേ മനസിലാക്കാന്‍ സാധിക്കില്ല. മലയാള സിനിമകള്‍ എപ്പോഴും നമ്മളെ ഞെട്ടിക്കും.

അതുകൊണ്ട് തന്നെ എനിക്ക് പറ്റാവുന്ന അത്രയും മലയാള സിനിമകള്‍ കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കൊവിഡിന്റെ സമയത്ത് ഞാന്‍ ഒ.ടി.ടിയില്‍ ആയിരുന്നു കണ്ടിരുന്നത്. ഇന്ന് തിയേറ്ററില്‍ പോയിട്ടാണ് കാണാറുള്ളത്.

ഞാന്‍ മലയാളി ആര്‍ട്ടിസ്റ്റുകളെ ഇന്റര്‍വ്യു ചെയ്യാന്‍ തുടങ്ങിയ സമയത്ത് അവരോട് തന്നെ ചോദിച്ചിട്ടുണ്ട് ‘എങ്ങനെയാണ് നിങ്ങള്‍ ഇത്രയും നന്നായി കഥ പറയുന്നത്’ എന്ന്.

ഞാന്‍ ആഷിക് അബുവിനോട് ചോദിച്ചിരുന്നു. അതുപോലെ തന്നെ മറ്റ് അഞ്ചോളം ആളുകളോട് ഇതേ ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. ഇത്ര പവര്‍ഫുള്ളായ സ്റ്റോറി ടെല്ലിങ് എങ്ങനെയാണ് ക്രിയേറ്റ് ചെയ്യുന്നതെന്ന്.

ഞാന്‍ ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ് കണ്ടിട്ടില്ല. ഞാന്‍ മിസ് ചെയ്ത ഒരു സിനിമയാണ് അത്. ആഷിക് അബുവിന്റെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അനുരാഗ് കശ്യപും ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ ഡിസംബറിലായിരുന്നല്ലോ റീലിസ് ചെയ്തിരുന്നത്. ഡിസംബറില്‍ വര്‍ക്കില്‍ ബി.സിയായിരിക്കുന്ന സമയമല്ലേ,’ അനുപമ ചോപ്ര പറയുന്നു.


Content Highlight: Anupama Chopra Talks About Malayalam Movies