Kerala
അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 06, 07:15 am
Monday, 6th January 2014, 12:45 pm

[]കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി.

വിജിലന്‍സ് ഡയറക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചാണ് അന്വേഷണം. പ്രതിപക്ഷ നേതാവായിരിക്കെയാണ് ഉമ്മന്‍ചാണ്ടി അരുണ്‍ കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഉമ്മന്‍ ചാണ്ടി ഉന്നയിച്ച 11 ആരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിച്ചത്. ആരോപണം ഉന്നയിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്.

അനധികൃതമായി സ്വത്ത് സമ്പാദിക്കുകയും വിദേശയാത്ര നടത്തുകയും ചെയ്തു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉമ്മന്‍ ചാണ്ടി ഉന്നയിച്ചിട്ടുള്ളത്.