2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ-യിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് പരസ്പരമേറ്റുമുട്ടുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് നാല് വിക്കറ്റ് നേടിയത്. 2.25 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
ഇതിഹാസ താരം ആര്‍. അശ്വിന്റെ റെക്കോഡാണ് ഈ നേട്ടത്തിനായി സിങ് മറികടന്നത്.