തിരുവന്തപുരം: ആക്രമണത്തിന് ഇരയായ നടിയെ അപകീര്‍ത്തിപെടുത്തി സംസാരിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടിക്ക് എ.ഡി.ജി.പി സന്ധ്യ ശുപാര്‍ശ ചെയ്തു.
സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിനിടെ വന്ന ഒരു സ്വകാര്യ ഫോണ്‍കോളില്‍ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വാരികയുടെ പത്രാധിപന്‍ വെളിപ്പെടുത്തിയിരുന്നു.
റിപ്പോര്‍ട്ടില്‍ സെന്‍കുമാറിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഉള്ളത്. സ്ത്രീത്വത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് സെന്‍കുമാറിന്റെ പരാമര്‍ശം സാധാരണ വ്യക്തിയില്‍ നിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍ ഇത്തരം പരാമര്‍ശം നടത്തി എന്നത് കൂടുതല്‍ ഗൗരവമുളവാക്കുന്നു.
Also Read നടി ആക്രമിക്കപ്പെട്ട കേസ് ; ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. കേസന്വേഷണത്തിനിടക്ക് അന്വേഷണഉദ്യോഗസ്ഥരുടെ അത്മവിശ്വാസം ചോദ്യം ചെയ്യുന്ന തരത്തില്‍ സെന്‍കുമാറിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഇതേ അഭിമുഖത്തില്‍ മതസ്പര്‍ദ്ധവളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് നിലവില്‍ സെന്‍കുമാറിന്റെ പേരില്‍ കേസുണ്ട്. ഈ കേസില്‍ സെന്‍കുമാറിനെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.