മേജര്‍ രവി രചനയും സംവിധാനവും ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജീവ, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഗോപിക, നവാബ് ഷാ എന്നിവരും അഭിനയിച്ചിരുന്നു.
മേജര്‍ രവി രചനയും സംവിധാനവും ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തിചക്ര. മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജീവ, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഗോപിക, നവാബ് ഷാ എന്നിവരും അഭിനയിച്ചിരുന്നു.
മോഹന്‍ലാല്‍ മേജര്‍ മഹാദേവനായെത്തിയ ആദ്യ ചിത്രവും ജീവയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവും കീര്‍ത്തിചക്രയായിരുന്നു. സിനിമയില്‍ ശ്വേത മേനോനും വേഷമിട്ടിരുന്നു. ആതിരയെന്ന ഹ്യൂമണ്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ആയിട്ടാണ് ശ്വേത എത്തിയത്. ഇപ്പോള്‍ കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തിചക്രയെ കുറിച്ച് പറയുകയാണ് താരം.
‘കീര്‍ത്തിചക്ര എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. ഞാന്‍ മേജറിനോട് (മേജര്‍ രവി) എപ്പോഴും ഒരു കാര്യം പറയാറുണ്ട്. ഞാനാണ് ആ സിനിമ ആദ്യം സൈന്‍ ചെയ്തത്, ലാലേട്ടന്‍ പിന്നീടാണ് എന്നത്. ആ കാര്യം ഞാന്‍ എപ്പോഴും പറയാറുണ്ട്. അതായത് ഞാനാണ് സീനിയറെന്ന് (ചിരി). അദ്ദേഹം അപ്പോള്‍ മറ്റെവിടെയോ ആയിരുന്നു. പക്ഷെ ഞാന്‍ അത് എപ്പോഴും പറഞ്ഞു കൊണ്ട് നടക്കുമായിരുന്നു.
മേജര്‍ അസിസ്റ്റന്റായ സമയത്ത് തന്നെ എനിക്ക് അറിയാമായിരുന്നു. ആ സമയം ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നിന്നെ എന്തായാലും വിളിക്കുമെന്ന് മേജര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാന്‍ ആ കീര്‍ത്തിചക്രയില്‍ എത്തുന്നത്. അദ്ദേഹം ബോംബൈയില്‍ നിന്ന് എന്റെ വീട്ടിലേക്ക് വന്നിട്ടാണ് ഈ സിനിമക്കായി സൈന്‍ ചെയ്യിക്കുന്നത്. ആ സിനിമയുടെ ഭാഗമാകാന്‍ പറ്റിയതില്‍ ശരിക്കും ഒരുപാട് സന്തോഷമുണ്ടായിരുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.
Content Highlight: Swetha Menon Talks About Keerthichakra Movie