മലയാളത്തിലെ യുവ താര നിരകളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
ചിത്രത്തിൽ ഏറെ പ്രശംസ നേടിയത് സുഷിൻ ശ്യാമിന്റെ മ്യൂസിക്കിനും കൂടെയാണ്. മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്നാണ് സുഷിൻ പറഞ്ഞിരുന്നത്. താനും ചിദംബരവും ആദ്യമായി ഒരുമിച്ച് വർക്ക് ചെയ്യുന്നത് മഞ്ഞുമ്മൽ ബോയ്സിൽ ആയിരുന്നെന്ന് സുഷിൻ ശ്യാം. ചിത്രത്തിന് വേണ്ടി ചിദംബരം തന്നോട് ആകെ പറഞ്ഞത് കണ്മണി അൻപോട് എന്ന സോങ് വേണം എന്ന് മാത്രമാണെന്ന് സുഷിൻ പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ ചിദംബരവുമൊത്ത് പടത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.
‘ഞാനും ചിദുവും ആദ്യമായിട്ടാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത് മഞ്ഞുമ്മൽ ബോയിസിലാണ്. ചിദുവിന് ഊറ്റിയെടുക്കൽ സ്വഭാവം വളരെ കുറവാണ്. ഇവൻ അധികം ഡിമാന്റുകൾ ഒന്നുമില്ല. ഇവന് ആകെ വേണ്ടത് ലാസ്റ്റ് കണ്മണി എന്നുള്ള പാട്ടാണ്. ബാക്കി നിങ്ങൾ എന്ത് വേണേലും ചെയ്തോ? എന്നും ലാസ്റ്റ് പൊക്കുമ്പോൾ കണ്മണി വരണം എന്നുമാണ് പറഞ്ഞത്,’ സുഷിൻ ശ്യാം പറഞ്ഞു.
തിയേറ്ററില്‍ വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്സില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
Content Highlight: Sushin shyam about chidamabaram’s demand