എന്റേതിന് സമാനമായ പ്രകടനം, ലോകകപ്പില്‍ അവന് അവസരം ലഭിക്കും : മിസ്റ്റര്‍ 360
footballl
എന്റേതിന് സമാനമായ പ്രകടനം, ലോകകപ്പില്‍ അവന് അവസരം ലഭിക്കും : മിസ്റ്റര്‍ 360
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th September 2023, 3:24 pm

വരാനിരിക്കുന്ന ഐ.സി.സി ലോകകപ്പിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരമായ എ.ബി. ഡിവില്ലിയേഴ്‌സ്.

താന്‍ സൂര്യകുമാറിന്റെ വലിയ ആരാധകനാണെന്നും 50 ഓവര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

‘ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവിനെ കïതില്‍ എനിക്ക് ആശ്വാസമുണ്ട്. ഞാന്‍ ഒരു വലിയ ക്രിക്കറ്റ് ആരാധകനാണെന്ന് നിങ്ങള്‍ക്കറിയാം. ടി20 ക്രിക്കറ്റില്‍ ഞാന്‍ കളിച്ചതിന് സമാനമായ രീതിയില്‍ അദ്ദേഹം കളിക്കുന്നു. ഏകദിന ക്രിക്കറ്റില്‍ അദ്ദേഹം ഇതുവരെ തിളങ്ങിയിട്ടില്ല. മികച്ച പ്രകടനം നടത്താന്‍ അദ്ദേഹം മനസ്സില്‍ മാറ്റം വരുത്തണം, അതിനുള്ള എല്ലാ കഴിവും അവനിലുണ്ട്, ലോകകപ്പില്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

സൂര്യകുമാര്‍ യാദവ് ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിനായി കാഴ്ചവെച്ചിട്ടുള്ളത്. നിലവില്‍ ടി20 റാങ്കില്‍ ഒന്നാം സ്ഥാനത്താണ് താരം ഉള്ളത്. ഇന്ത്യന്‍ ടീമിനായി 53 മത്സരങ്ങളില്‍ നിന്നും 1841 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സൂര്യകുമാര്‍ യാദവ് മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ടി20 ഫോര്‍മാറ്റിലെ ഈ ഫോം ഏകദിനത്തിലും പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചാല്‍ അത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ കരുത്തു പകരും.

 

ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം 26 ഏകദിന മത്സരങ്ങള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 511 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറി കൂടി ഉള്‍പ്പെടുന്നു. 101.4 സ!ട്രൈക്ക്‌റേറ്റ് വേഗത്തിലാണ് അദ്ദേഹം ഏകദിനത്തില്‍ ബാറ്റ് ചെയ്യുന്നത്. ടി20 ഫോര്‍മാറ്റില്‍ നിന്നും മാറി 50 ഓവര്‍ ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ താരം എത്രത്തോളം ഫോം കണ്ടെത്തുമെന്ന് കണ്ടറിയണം.

12 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മണ്ണിലേക്ക് വീണ്ടും ലോകകപ്പ് എത്തിനില്‍ക്കുമ്പോള്‍ സ്‌കൈയുടെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുന്നത് കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

Story Highlight : AB de villiers talking about suryakumar yadav performance