ഒരു വര്‍ഷം പോലും ആ കാര്യം എനിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല; ആരും ആരോഗ്യം കളയരുത്: സൂര്യ
Entertainment
ഒരു വര്‍ഷം പോലും ആ കാര്യം എനിക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല; ആരും ആരോഗ്യം കളയരുത്: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th November 2024, 7:38 pm

സിക്‌സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് താന്‍ ഒരിക്കലും പറയില്ലെന്ന് നടന്‍ സൂര്യ. താന്‍ എപ്പോഴും തന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ചെയ്തിട്ടുള്ളതെന്നും എല്ലാ സിനിമക്കും വേണ്ടി സിക്‌സ് പാക്കിനായി ശ്രമിച്ചിട്ടില്ലെന്നും സൂര്യ പറയുന്നു.

ഒരിക്കലും ഒരാളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോംമ്പ്രമൈസ് ചെയ്യാനാവില്ലെന്നും മറ്റൊരാളെ കാണിക്കണമെന്നോ ആരെയെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംമ്പ്രമൈസ് ചെയ്യരുതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘സിക്‌സ് പാക്ക് ഉണ്ടാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഒരിക്കലും അങ്ങനെയല്ല കാര്യങ്ങള്‍. ഞാന്‍ എപ്പോഴും എന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ചെയ്തിട്ടുള്ളത്. ഞാന്‍ എല്ലാ സിനിമക്കും വേണ്ടി സിക്‌സ് പാക്കിനായി ശ്രമിച്ചിട്ടില്ല.

നിങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ ആരോഗ്യം സിക്‌സ് പാക്കിന് വേണ്ടി കോംമ്പ്രമൈസ് ചെയ്യാനാവില്ല. 100 ദിവസം വളരെ ഡിസിപ്ലിന്‍ഡായി ഡെഫിസിറ്റ് ഡയറ്റ് ഫോളോ ചെയ്താല്‍ തീര്‍ച്ചയായും സിക്‌സ് പാക്ക് വരും.

അല്ലാതെ മറ്റൊരാളെ കാണിക്കണമെന്നോ ആരെയെങ്കിലും പ്രൂവ് ചെയ്യണമെന്നോ കരുതി ആരോഗ്യം കോംമ്പ്രമൈസ് ചെയ്ത് ഒന്നും ചെയ്യരുത്. ഞാന്‍ ഒരു പത്ത് ദിവസത്തിന് വേണ്ടിയാണ് സിക്‌സ് പാക്ക് ചെയ്തത്. അല്ലാതെ ഒരു വര്‍ഷം പോലും ആ സിക്‌സ് പാക്ക് നിലനിര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.

പ്രൊഫഷണല്‍ റീസണിന് വേണ്ടി മാത്രമാണ് ചെയ്തത്. ബോഡി ബില്‍ഡിങ് കോമ്പിറ്റേഷന് വേണ്ടിയോ മറ്റോ ആണെങ്കില്‍ നിങ്ങള്‍ക്ക് ചെയ്യാം. അല്ലാതെ ഒരിക്കലും ആരോഗ്യം കളയരുത്. ഹെല്‍ത്തിന്റെ കാര്യം പിന്നിലേക്ക് തള്ളി കണ്ണുമൂടി സിക്‌സ് പാക്ക് ചെയ്യരുത്,’ സൂര്യ പറഞ്ഞു.

Content Highlight: Suriya Talks About His Six-pack