സോഷ്യല്‍ മീഡിയയിലൂടെ മോശമായ കമന്റിടുന്നവരേയും അധിക്ഷേപിക്കുന്നവരേയും വിമര്‍ശിച്ച് സുരേഷ് ഗോപി. ഇങ്ങനെയുള്ള കമന്റുകള്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന് വിടുകയാണെന്നും അത് കേള്‍ക്കുന്നവര്‍ക്ക് അവകാശങ്ങളില്ലേ എന്നും പോപ്പര്‍ സ്റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
‘നിങ്ങള്‍ ഇത് ലിബര്‍ട്ടിക്ക് വിട്ടുകൊടുക്കുകയാണ്, ഫ്രീഡം ഓഫ് എക്‌സ്പ്രഷന് വിട്ടുകൊടുക്കുകയാണ്. മോഹന്‍ലാലിന്റെ ഒരു പുതിയ സിനിമ ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ സോഷ്യല്‍മീഡിയയില്‍ വിളിക്കുന്നത് ചില വാക്കുകള്‍ ഉപയോഗിച്ചാണ്. അത് ശരിയായ കാര്യമാണോ.
അങ്ങനെയാണെങ്കില്‍ തന്റെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരാള്‍ ഇങ്ങനെയുള്ള കമന്റുകള്‍ക്ക് പാത്രമാവുമ്പോള്‍ അത് പറഞ്ഞവന്റെ വീട്ടില്‍ പോയി, അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുമ്പില്‍ വെച്ച് അവന്റെ പല്ല് അടിച്ച് താഴെ ഇടണമെന്ന് അയാള്‍ പറഞ്ഞാല്‍ ഇതും ഫ്രീഡം ഓഫ് എക്‌സ്പ്രഷനായി നിങ്ങള്‍ കണക്ക് കൂട്ടുമോ? ഇത് ഞാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ചോദിച്ചിട്ടുണ്ട്.
നമുക്ക് കിട്ടുന്ന നവ നൂതന ടെക്‌നോളജി എല്ലാം നമുക്ക് എന്തിന് വേണ്ടിയാണ്. നമ്മുടെ സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്. മൊത്തത്തില്‍ ഒരു സൗഹാര്‍ദം എന്ന് പറയുന്നത് കത്തിച്ച് കളഞ്ഞിട്ട് എനിമിറ്റി വളര്‍ത്തുന്നതിന് വേണ്ടി ആക്കുമ്പോള്‍, ആ സൗകര്യങ്ങള്‍ മുഴുവന്‍ സമൂഹത്തിലെ ഏറ്റവും വലിയ അസൗകര്യമായിട്ടല്ലേ ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നത്. അതാണോ സമൂഹത്തിന് ആവശ്യം.
ഞാന്‍ ചെയ്ത ഒരു കാര്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല, പക്ഷേ ഞാന്‍ ചെയ്തത് തെറ്റായിരിക്കില്ല. നിങ്ങളുടെ ഇഷ്ടമില്ലായ്ക ഒരു മോശപ്പെട്ട ചേഷ്ടയിലൂടെയോ വാക്കിലൂടെയോ പറയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതെനിക്ക് വിഷമമാണുണ്ടാക്കുന്നത്. എന്റെ അവകാശം എവിടെയാണ്.
ഞാന്‍ അങ്ങോട്ട് കടന്നുകയറിയിട്ടില്ല. നിങ്ങളാണ് കടന്നുകയറിയത്, തിരിച്ചും. ഇങ്ങനെയുള്ളവന്മാരാണ് എന്നെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ കാരണമാണ് എനിക്ക് ഓരോ ദിവസവും ആള്‍ക്കാര്‍ ഇഷ്ടക്കാരായി വന്നുകൊണ്ടിരിക്കുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: suresh gopi says Is it freedom of expression to go home and beat the person who made a bad comment