Entertainment
മാര്‍ച്ച് 27ാം തീയതി ലാല്‍ സാറിനും വിക്രം സാറിനും ഓരോ ഹിറ്റ്; എനിക്ക് രണ്ട് ഹിറ്റ്: സുരാജ് വെഞ്ഞാറമൂട്

സിനിമ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് മാര്‍ച്ച് 27. എമ്പുരാന്റെ അവതാരം തിയേറ്ററില്‍ അനുഭവിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. മലയാള സിനിമക്ക് അഭിമാനമായി മാറാന്‍പോകുന്ന എമ്പുരാന്‍ അന്നേ ദിവസം തിയേറ്ററില്‍ എത്തുമ്പോള്‍ തമിഴില്‍ നിന്നും വിക്രം നായകനാകുന്ന വീര ധീര സൂരന്‍ എന്ന ചിത്രവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും.

മാര്‍ച്ച് 27ാം തീയതി സിനിമകള്‍ റിലീസാകുമ്പോള്‍ എമ്പുരാന്‍ സൂപ്പര്‍ഹിറ്റ് ആകും,വീര ധീര സൂരന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റ് ആകും – സുരാജ്

രണ്ടു ചിത്രത്തിലും പ്രധാനവേഷത്തെ അവതരിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടന്‍ സുരാജ് വെഞ്ഞാറമൂടും ഉണ്ട്. സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് വിക്രം വീര ധീര സൂരന്‍. അതെ സമയം തന്നെ എമ്പുരാനിലും ശക്തമായ വേഷം തന്നെയാകും സുരാജ് അവതരിപ്പിക്കുകയെന്ന് ട്രെയ്ലറില്‍ നിന്നും വ്യക്തമാകും.

മാര്‍ച്ച് 27 ന് റിലീസാകുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് വീര ധീര സൂരന്‍ എന്ന ചിത്രത്തിന്റെ കൊച്ചി പ്രൊമോഷന്‍ വേളയില്‍ സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. മാര്‍ച്ച് 27 ന് താന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ റിലീസാകുന്നുണ്ടെന്നും ആ രണ്ട് സിനിമകളിലും അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടായത് ഭാഗ്യമാണെന്നും സുരാജ് പറയുന്നു.

അന്നേ ദിവസം സിനിമകള്‍ റിലീസാകുമ്പോള്‍ എമ്പുരാനും വീര ധീര സൂരന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റ് ആകുമെന്ന് സുരാജ് പറഞ്ഞു. വിക്രമനും മോഹന്‍ലാലിനും ഓരോ ഹിറ്റുകള്‍ ലഭിക്കുമ്പോള്‍ തനിക്ക് രണ്ട് ഹിറ്റ് കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മാര്‍ച്ച് 27 ന് ഞാന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ റിലീസാകുന്നുണ്ട്. ആ രണ്ട് സിനിമകളിലും അഭിനയിക്കാനുള്ള അവസരം എനിക്ക് ഉണ്ടായി. അതൊരു ഭാഗ്യമാണ്, ദൈവത്തിന് നന്ദി. ഒരുപാട് സന്തോഷമുണ്ട് എനിക്കിപ്പോള്‍.

മാര്‍ച്ച് 27ാം തീയതി സിനിമകള്‍ റിലീസാകുമ്പോള്‍ എമ്പുരാന്‍ സൂപ്പര്‍ഹിറ്റ് ആകും,വീര ധീര സൂരന്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റ് ആകും. വിക്രം സാറിനെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റ്, ലാല്‍ സാറിനെ സംബന്ധിച്ചിടത്തോളം ഒരു ഹിറ്റ്, എന്നെ സംബന്ധിച്ചിടത്തോളം രണ്ട് ഹിറ്റ് ഉണ്ടാകും,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu Talks About Veera Dheera Sooran Movie And Empuraan