സിനിമകളില്‍ വ്യത്യാസങ്ങളില്ലാത്ത കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരം ഭാഷ പറയുന്ന കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്യുകയെന്നത് തന്റെ താല്‍പര്യമായിരുന്നില്ലെന്നും ജെ.ബി. ജങ്ഷനില്‍ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
‘അഭിനയരംഗത്തേക്ക് വന്നപ്പോഴേ പലരും പറയുമായിരുന്നു സുരാജേ സ്‌ളാങ്ങ് കൊണ്ട് കുറേ കാലം പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന്. എനിക്ക് ഒരു താല്‍പര്യവുമുണ്ടായിട്ടല്ലായിരുന്നു. മിക്കവാറും സംവിധായകരാണ് പറയുന്നത് സുരാജേ തിരുവനന്തപുരം ഭാഷ തന്നെ മതിയെന്ന്.
സാറേ വേറെ എത്രയോ സ്‌ളാങ്ങ് ഉണ്ട്, അതല്ലേ വെറൈറ്റി എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പൊ ഇത് ചെയ്യ് എന്നാണ് മറുപടി കിട്ടുക. അങ്ങനെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വന്നിട്ടുണ്ട് പലപ്പോഴും,’സുരാജ് പറയുന്നു.
അവരുടെ ആവശ്യത്തിന് നമ്മളെ ഉപയോഗിക്കുകയും പിന്നീട് നമുക്കതേ പറ്റൂവെന്ന് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായാണ് സ്‌ളാങ്ങിന്റെ കാര്യത്തില്‍ തനിക്ക് തോന്നിയിട്ടുള്ളതെന്നും സുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.