കാണുന്ന കാഴ്ചകള്‍, പോകുന്ന സ്ഥലങ്ങള്‍, മനോഹരമായ ചില നിമിഷങ്ങള്‍ ഇവയെല്ലാം റീല്‍സുകളാക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരാണ് പല സെലിബ്രറ്റികളും.
തങ്ങളുടെ പ്രിയ താരങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ കാണാനും ആരാധകര്‍ ഏറെയാണ്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്ന ഒരു റീല്‍സ് നടന്‍ പൃഥ്വിരാജിന്റേതാണ്. റീല്‍സ് ഉണ്ടാക്കിയ ആള്‍ മറ്റാരുമല്ല പൃഥ്വിയുടെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ.
താന്‍ ആദ്യമായാണ് ഒരു റീല്‍സ് ഇടുന്നതെന്നും ദയവുചെയ്ത് ആരും ഒന്നും പറയരുതെന്നും ജാമ്യമെടുത്തുകൊണ്ടാണ് സുപ്രിയ റീല്‍സ് പങ്കുവെച്ചത്.
പൃഥ്വിയുടെ സൈക്കിള്‍ യാത്രയാണ് സുപ്രിയ വീഡിയോയില്‍ പകര്‍ത്തിയത്. റീല്‍സ് ഉണ്ടാനുള്ള എന്റെ എളിയ ശ്രമം ആരും ഒന്നും പറയരുത് എന്ന കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പങ്കുവെച്ചത്.
അതേസമയം എവിടെയാണ് താനും പൃഥ്വിയും ഉള്ളതെന്ന കാര്യം സുപ്രിയ പറഞ്ഞിട്ടില്ല. മാലിദ്വീപാണെന്നും കടലിന് മുകളിലൂടെയുള്ള പൃഥ്വിയുടെ സൈക്കിള്‍ യാത്ര അടിപൊളിയാണെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.
ആദ്യ റീല്‍സ് പാളിയില്ലെന്നും ഇനിയും ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
View this post on Instagram
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Supriya prithviraj Reels Viral On Instagram