കെ.ജി.എഫിന് ശേഷം പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. ചിത്രത്തിൽ ലീഡ് റോൾ കൈകാര്യം ചെയ്തത് പ്രഭാസ് ആണെങ്കിലും മലയാളത്തിന്റെ അഭിമാനമായ പൃഥ്വിരാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രഭാസിന്റെ കൂട്ടുകാരനായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിൽ തനിക്ക് പ്രഭാസിനെക്കാൾ പൃഥ്വിരാജിനെയാണ് ഇഷ്ടമായെതെന്ന് ആദ്യ ഷോ കണ്ടിറങ്ങിയ സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. പ്രഭാസിന്റെ അഭിനയമാണോ പൃഥ്വിരാജിന്റെ അഭിനയമാണോ ഇഷ്ട്ടമായെതെന്ന ചോദ്യത്തിന് രണ്ടു പേരുടെയും അഭിനയം ഇഷ്ടമായെന്നും എന്നാൽ പൃഥ്വിരാജിനെയാണ് കൂടുതൽ ഇഷ്ടമായെതെന്നായിരുന്നു സുപ്രിയയുടെ മറുപടി.
സലാർ പ്രശാന്ത് നീലിന്റെ പടമാണെന്നും തങ്ങളെല്ലാം അതിന്റെ ചെറിയ ഭാഗമാണെന്നും സുപ്രിയ പറഞ്ഞു. താൻ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നും പ്രശാന്തിനെ വിളിച്ചിട്ട് രണ്ടാം ഭാഗത്തിന്റെ കഥ ചോദിക്കണമെന്നും സുപ്രിയ കൂട്ടിച്ചേർത്തു. ചിത്രത്തിൽ സ്ത്രീകൾ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു.
‘എനിക്ക് രണ്ടുപേരുടെയും പെർഫോമൻസ് ഇഷ്ടപ്പെട്ടു. പക്ഷേ എനിക്ക് എന്തൊക്കെയാണെങ്കിലും പൃഥ്വിയുടേതാണ് കൂടുതൽ ഇഷ്ടം ആയത്. ഇത് പ്രശാന്തിന്റെ ലോഗോയാണ്, നമ്മളെല്ലാം അതിന്റെ ചെറിയ ഭാഗമാണ്. സ്റ്റൈലിങ് ആണെങ്കിലും മ്യൂസിക് ആണെങ്കിലും അതിലെല്ലാം പ്രശാന്തിന്റെ ഒരു ടച്ച് കാണാം.
ഞാൻ രണ്ടാം ഭാഗത്തിനായിട്ട് വെയിറ്റ് ചെയ്യുകയാണ്. പ്രശാന്തിനെ വിളിച്ചിട്ട് രണ്ടാം ഭാഗത്തിന്റെ കഥ എന്താണെന്ന് ചോദിക്കണം. അതിനുവേണ്ടി കാത്തിരിക്കുകയാണ്. എനിക്ക് തോന്നുന്നത് എല്ലാവർക്കും ഈ പടം ഇഷ്ടമാകുമെന്നാണ്. ഇത്രയും ആർട്ടിസ്റ്റിനെ ഒന്നിച്ച് കാണിക്കുകയും എല്ലാവർക്കും നല്ല ഇംപോർട്ടൻസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.
അതിലും കൂടുതൽ ഇഷ്ടമായത് ഇത്രയും വലിയ സിനിമ ഉണ്ടാക്കിയിട്ട് ഒരുപാട് ശക്തമായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട് എന്നുള്ളതാണ്. പ്രഭാസിന്റെ അമ്മയായിട്ട് അഭിനയിച്ച ഈശ്വരീറാവു ആണെങ്കിലും ശ്രിയ റെഡി, ശ്രുതി ആണെങ്കിലും എല്ലാവര്ക്കും ഒരുപോലെ ഇംപോർട്ടൻസ് ഉണ്ടായിരുന്നു.
ചിത്രം ഒരു ഹീറോ വെഹിക്കിൾ മാത്രമായിരുന്നില്ല. പ്രഭാസാണ് ലീഡ് ചെയ്യുന്നതെന്ന് എല്ലാവർക്കും മനസിലാകും. ബാക്കിയുള്ള കഥാപാത്രത്തിനും അതുപോലെതന്നെ ഇംപോർട്ടൻസ് ഉണ്ടായിരുന്നു. ഇത് പ്രശാന്തിന്റെ പടമാണ്,’ സുപ്രിയ മേനോൻ പറഞ്ഞു.