Advertisement
section 377
സ്വവര്‍ഗ്ഗാനുരാഗത്തില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 05, 12:16 pm
Wednesday, 5th September 2018, 5:46 pm

ന്യൂദല്‍ഹി: സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377ല്‍ സുപ്രീം കോടതിയുടെ സുപ്രാധാന വിധി നാളെ. നാളെ രാവിലെ 10.30ക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവിക്കും.

ആഗസ്റ്റ് 7നാണ് കോടതി കേസില്‍ അവസാനമായി വാദം കേട്ടത്. വിധി പറയുന്ന തീയ്യതി നീട്ടി വയ്ക്കുകയായിരുന്നു. നാളത്തെ വിധി ഇന്ത്യയിലെ സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.


ALSO READ: ഞങ്ങള്‍ക്ക് അധ്യാപക ദിനമെന്നാല്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പ്രസിഡന്റിന്റെ ജന്മദിനമല്ല; ഞങ്ങളെ കൈപിടിച്ചുയര്‍ത്തിയ ഈ അധ്യാപികമാരുടെ ജന്മദിനമാണ്


ജൂലൈ 10നാണ് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി ആരംഭിച്ചത്. ഐ.ഐ.ടി അലുമിനി അടക്കം വിവിധ കക്ഷികള്‍ നല്‍കിയ പെറ്റിഷനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിച്ചത്.


ALSO READ: #TeachersDay അനീഷ് മാഷിന്റെ “കൊലപാതകം” മുന്നോട്ടുവെക്കുന്ന ചില പാഠങ്ങള്‍- കെ.ഇ.എന്‍ നടത്തിയ അനുസ്മരണ പ്രസംഗം


കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നെങ്കിലും, അനുയോജ്യമായ തീരുമാനം എടുക്കാനാവാതെ വിഷയം പൂര്‍ണ്ണമായും കോടതിയ്ക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍.