ന്യൂദല്‍ഹി: ഇറച്ചി നിരോധനം ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമല്ലെന്ന് സുപ്രീം കോടതി. ആരുടെയും ഭക്ഷണസ്വാതന്ത്ര്യത്തെ എതിര്‍ക്കാന്‍ കഴിയില്ലെന്നും പരസ്പരമുള്ള സഹിഷ്ണുത ആവശ്യമാണെന്നും, ബോംബെയിലെ ഒരു ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു.
ജൈനമതക്കാരുടെ നോമ്പുകാലമായതിനാല്‍ മുംബൈയില്‍ ഇറച്ചിവില്‍പ്പനയ്ക്കുണ്ടായിരുന്ന നാലു ദിവസത്തെ നിരോധനം ഹൈക്കോടതി എടുത്തുമാറ്റിയിരുന്നു. ഇന്നുവരെയായിരുന്നു നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ ഒരു ജൈനസംഘടന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സമൂഹത്തിലെ ഒരുവിഭാഗം ജനങ്ങളുടെ വികാരംമാനിച്ച് ഇറച്ചിനിരോധനം നടപ്പിലാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീംകോടതി, ചെറിയ കാലയളവിലേക്കുള്ള ഈ നിരോധനം ഇന്ന് അവസാനിക്കുകയാണെന്നും ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ആഘോഷവേളകളില്‍ ഇറച്ചി നിരോധനം ആവശ്യമാണോ എന്ന വിഷയത്തില്‍ ആറു മാസത്തിനുള്ളില്‍ നിലപാടെടുക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
1994ല്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് ജൈനമതക്കാരുടെ നോമ്പുകാലത്ത് ഇറച്ചിവില്‍പ്പനയ്ക്ക് രണ്ടു ദിവസത്തെ നിരോധനമേര്‍പ്പെടുത്തിയത്. പത്തു വര്‍ത്തിനുശേഷം ഇത് നാലു ദിവസമാക്കി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ നിരോധനം കര്‍ശനമായി നടപ്പിലാക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്ത് നിവലില്‍ വന്ന ബി.ജെ.പി ഗവണ്‍മെന്റാണ് നിരോധനം പൂര്‍ണ്ണമാക്കി നിലപാടെടുത്തത്. എട്ടു ദിവസത്തേക്കു നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെങ്കിലും പിന്നീട് അഞ്ചു ദിവസമാക്കി കുറച്ച നിരോധനം ഇന്ന് അവസാനിക്കും. ഇതിനെതിരെ മട്ടണ്‍ വില്‍പ്പനക്കാര്‍ രംഗത്തുവരികയും നിരോധനം തങ്ങളുടെ വില്‍പ്പനയെ ബാധിക്കുമെന്നു പരാതിപ്പെടുകയും ചെയ്തിരുന്നു. ശിവസേനയ്ക്കു മുന്‍തൂക്കമുള്ള നഗരസഭയും നിരോധനത്തെ എതിര്‍ത്തിരുന്നു.