നീലപ്പടയെ നിലംപരിശാക്കി ഓറഞ്ച് ആര്‍മി; ഹൈദരാബാദ് പ്ലേ ഓഫില്‍
Ipl 2020
നീലപ്പടയെ നിലംപരിശാക്കി ഓറഞ്ച് ആര്‍മി; ഹൈദരാബാദ് പ്ലേ ഓഫില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd November 2020, 11:00 pm

ഷാര്‍ജ: ഐ.പി.എല്ലിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈയ്ക്ക് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പത്ത് വിക്കറ്റിനാണ് മുംബൈ പരാജയപ്പെട്ടത്.

ജയത്തോടെ സണ്‍റൈസേഴ്‌സ് പ്ലേ ഓഫിലെത്തി. മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിരുന്നു. മുംബൈ തോറ്റതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി.

അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍മാരാണ് ഹൈദരാബാദിന് കൂറ്റന്‍ ജയം സമ്മാനിച്ചത്. വാര്‍ണര്‍ 85 റണ്‍സും സാഹ 58 റണ്‍സുമെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.

മികച്ച പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്സ് ബൗളര്‍മാരാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. സന്ദീപ് ശര്‍മ മൂന്നുവിക്കറ്റെടുത്ത് സണ്‍റൈസേഴ്സിനായി തിളങ്ങി.

ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. 41 റണ്‍സെടുത്ത  പൊള്ളാര്‍ഡാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SunRisers Hyderabad vs Mumbai Indians IPL 2020