2024 എസ്.എ ടി20 കിരീടം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ്. ഫൈനലില്‍ ദര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെ 89 റണ്‍സിന് പരാജയപ്പെടുത്തിയാണ് സണ്‍റൈസേഴ്‌സ് കിരീടം സ്വന്തമാക്കിയത്.
ന്യൂലാന്‍ഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഈസ്റ്റേണ്‍ കേപ്പ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്.
Alexa play, 𝘸𝘦 𝘢𝘳𝘦 𝘵𝘩𝘦 𝘤𝘩𝘢𝘮𝘱𝘪𝘰𝘯𝘴 𝙖𝙜𝙖𝙞𝙣 🏆 pic.twitter.com/liaJVBLT7U
— Sunrisers Eastern Cape (@SunrisersEC) February 10, 2024
Now that’s a 𝐂𝐇𝐀𝐌𝐏𝐈𝐎𝐍’𝐬 entry 😉 pic.twitter.com/EVsq6mkCsj
— Sunrisers Eastern Cape (@SunrisersEC) February 10, 2024
സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് നിരയില്‍ ട്രിസ്റ്റന്‍ സ്റ്റമ്പ്‌സ് 30 പന്തില്‍ പുറത്താവാതെ 56 റണ്‍സും ടോം ആബെല്‍ 34 പന്തില്‍ 55 റണ്‍സും ജോര്‍ദാന്‍ ഹെര്‍മന്‍ 26 പന്തില്‍ 42 റണ്‍സും നേടി മെച്ചപ്പെടുത്തണം നടത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ദര്‍ബാന്‍ ബൗളിങ് നിരയില്‍ നായകന്‍ കേശവ മഹാരാജ് രണ്ട് വിക്കറ്റുകളും റിസ് ടോപ്ലി ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
The image says it all 🧡 pic.twitter.com/IOubI2EZ68
— Sunrisers Eastern Cape (@SunrisersEC) February 10, 2024
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് 17 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു. ഈസ്റ്റേണ്‍ ബൗളിങ്ങില്‍ മാര്‍ക്കോ ജാന്‍സന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ഡാനിയല്‍ വോറല്‍, ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയും മികച്ച പ്രകടനം നടത്തിയപ്പോള്‍ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ് തകരുകയായിരുന്നു.
S2 Finale: The one where we were crowned the champions for the second time 🔥 pic.twitter.com/k7A3YKPl5z
— Sunrisers Eastern Cape (@SunrisersEC) February 10, 2024
ദര്‍ബാന്‍ ബാറ്റിങ്ങില്‍ വിയാന്‍ മള്‍ഡര്‍ 22 പന്തില്‍ 38 റണ്‍സും ഡെയ്ന്‍ പ്രിട്ടോറിയസ് 17 പന്തില്‍ 28 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
Content Highlight: Sunrisers Eastern Cape is the SA T20 2024 champions