അയോധ്യ: അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് സുന്നി വഖഫ് ബോര്‍ഡ്; 'എ.ഐ.എം.പി.എല്‍.ബിയുടെ അഭിപ്രായത്തിന് ഊന്നല്‍ നല്‍കണം'
Ayodhya Verdict
അയോധ്യ: അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് സുന്നി വഖഫ് ബോര്‍ഡ്; 'എ.ഐ.എം.പി.എല്‍.ബിയുടെ അഭിപ്രായത്തിന് ഊന്നല്‍ നല്‍കണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 6:59 pm

ലക്‌നൗ: അയോധ്യ കേസിലെ സുപ്രീംകോടതി വിധി പ്രകാരം മുസ്‌ലീങ്ങള്‍ക്ക് ആരാധനക്കായി അനുവദിക്കുന്ന അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്. ഈ വിഷയത്തില്‍ അഖിലേന്ത്യാ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായത്തിന് ഊന്നല്‍ നല്‍കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറുഖി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഖിലേന്ത്യാ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അയോധ്യ കേസില്‍ ഒരു പാര്‍ട്ടി അല്ലെങ്കിലും രാജ്യത്തെ മുസ്‌ലീങ്ങളുടെ പരമോന്നത സംഘടനയായതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം.’ സുഫര്‍ ഫാറുഖി പറഞ്ഞു.

‘ഇപ്പോള്‍ സുപ്രീം കോടതി വിധി പ്രകാരം പള്ളി പണിയുന്നതിനായി അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി ബോര്‍ഡിന് നിഷേധിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് കോടതീയല്യമാവുമോ? ഇക്കാര്യത്തില്‍ ബോര്‍ഡ് നിയമോപദേശം തേടും.’ അദ്ദേഹം പറഞ്ഞു.

ഞാറാഴ്ച്ചത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ എ.ഐ.എം.പി.എല്‍.ബി എന്ത് തീരുമാനമെടുക്കുന്നുമോ എത് അംഗീകരിക്കുമെന്നും നവംബര്‍ 26 ഓടെ ഇതില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നും സുഫര്‍ ഫാറുഖി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ