ഇപ്പോഴാണ് അവര്‍ യഥാര്‍ത്ഥ സെഞ്ച്വറി നേടിയത്: സുനില്‍ ഗവാസ്‌കര്‍
Sports News
ഇപ്പോഴാണ് അവര്‍ യഥാര്‍ത്ഥ സെഞ്ച്വറി നേടിയത്: സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 5:22 pm

കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന 2024 ഐ.സി.സി ടി-20 ലോകകപ്പ് ഫൈനലില്‍ വിജയിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ പവര്‍ ബൗളിങ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ വേണ്ടപ്പോളായിരുന്നു ബുംറ അടക്കമുള്ള ബൗളര്‍മാര്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ടൂര്‍ണമെന്റില്‍ ഇന്ത്യയടക്കമുള്ള ടീമിലെ ഒരു താരങ്ങള്‍ക്കും സെഞ്ച്വറി നേടാന്‍ സാധിച്ചില്ലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 92 റണ്‍സ് നേടി പുറത്തായ രോഹിത്തിനും ഒരു സെഞ്ച്വറി നേടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇന്ത്യയുടെ വിജയത്തെയും സെഞ്ച്വറി നേടാന്‍ സാധിക്കാത്ത ടൂര്‍ണമെന്റിനേയും താരതമ്യപ്പെടുത്തി സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

‘ഇത് ഏറെ നാളായി കാത്തിരുന്ന വിജയമാണ്. തൊണ്ണൂറുകളില്‍ കുടുങ്ങി സെഞ്ച്വറികള്‍ നേടാനാകാതെ വീഴുന്നത് പോലെയായിരുന്നു ഇന്ത്യ കഴിഞ്ഞ കുറച്ച് സെമിഫൈനലുകളിലും ഫൈനലുകളിലും . എന്നിരുന്നാലും, അവര്‍ ഇപ്പോള്‍ ആ അവ്യക്തമായ സെഞ്ച്വറി കൈവരിച്ചു, ഇത് ശരിക്കും ശ്രദ്ധേയമായ ഒന്നാണ്,’ഗവാസ്‌കര്‍ പി.ടി.ഐയോട് പറഞ്ഞു.

 

Content Highlight: Sunil Gavaskar Talking About Indias Great Victory