'സുന്ദർ പിച്ചെ കൂറ് കാണിക്കേണ്ടത് അമേരിക്കയോട്, ചൈനീസ് സൈന്യത്തോടല്ല': ഡൊണാൾഡ് ട്രംപ്
World News
'സുന്ദർ പിച്ചെ കൂറ് കാണിക്കേണ്ടത് അമേരിക്കയോട്, ചൈനീസ് സൈന്യത്തോടല്ല': ഡൊണാൾഡ് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2019, 9:04 am

വാഷിങ്​ടൺ: ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചായി അമേരിക്കയോടാണ് കൂറ് കാട്ടേണ്ടതെന്നും ചൈനീസ് സൈന്യത്തോടല്ലെന്നും ഡൊനാൾഡ് ട്രംപ്. പിച്ചായി വളഞ്ഞ വഴികളിലൂടെ ചൈനയെ സഹായിക്കുന്നുണ്ടെന്നും ട്രംപ് ആരോപണം ഉന്നയിച്ചു. ട്വിറ്ററിലൂടെയാണ് ഗൂഗിൾ സി.ഇ.ഒ. ആയ സുന്ദർ പിച്ചായിക്കെതിരെ ട്രംപ് വിമശനങ്ങൾ നടത്തിയത്.

Also Read ജമ്മുകശ്മീരില്‍ വിഘടനവാദം പറയുന്ന എല്ലാ സംഘടനകളെയും നിരോധിക്കുമെന്ന് ബി.ജെ.പി

ഗൂഗിളിന്റെ പ്രവർത്തനങ്ങൾ ചൈനയെ സഹായിക്കുന്ന തരത്തിൽ ആണെന്നും കഴിഞ്ഞ മാസം ട്രംപ് ആരോപിച്ചിരുന്നു. 5 ജി പോലുള്ള നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങൾ ഗൂഗിൾ ചിന്തയിൽ വെച്ചാണ് നടന്നതെന്നും ട്രംപ് പറഞ്ഞു​. അമേരിക്കയ്ക്ക് ഗൂഗിൾ ഇക്കാര്യത്തിൽ പ്രാമുഖ്യം നൽകുന്നില്ലെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഏതാനും അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരാണ് ഈ ആരോപണവുമായി ആദ്യം എത്തിയത്.

Also Read മുഖ്യമന്ത്രിയാവാന്‍ ജഗന്‍മോഹന്‍ റെഡ്ഡി 1500 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ഫറുഖ് അബ്ദുള്ള; ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്

അതേസമയം തന്നെ, അമേരിക്കയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ കുറിച്ച് തങ്ങൾ ആലോചിച്ച് വരികയാണെന്ന് ഗൂഗിളിന്റെ പ്രതിനിധികൾ അറിയിച്ചു.