കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ മുന്‍നിര്‍ത്തിയുള്ള അപകീര്‍ത്തികരമായ മാധ്യമവാര്‍ത്തകള്‍ക്കെതികെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. എന്തുകൊണ്ട് മാധ്യമങ്ങള്‍ നിരന്തരമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ മോശപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് യൂട്യൂബര്‍ സുജിത്ത് ഭക്തന്‍(ടെക് ട്രാവലര്‍) ചോദിച്ചു.
കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി നിരന്തരമായി വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു സുജിത്ത് ഭക്തന്റെ ചോദ്യം. ചോദ്യത്തെ അനുകൂലിച്ച് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
‘ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച കെ. സ്വിഫ്റ്റ് എന്ന പുതിയ സംരഭത്തെ തുടക്കം മുതല്‍ എഴുതി തുലയ്ക്കുവാനാണ് മലയാള മാധ്യമങ്ങളുടെ ‘പാഴ് ‘ ശ്രമം. പ്രൈവറ്റ് ബസ് ലോബിയില്‍ നിന്നും പണം, അല്ലെങ്കില്‍ കുപ്പിയും കോഴിക്കാലും വാങ്ങി നടത്തുന്ന ഈ പണിയുടെ പേരും മാധ്യമപ്രവര്‍ത്തനം എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്,
കെ. സ്വിഫ്റ്റ് ബസുകള്‍ക്കെതിരായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്ന് ഓരോ അഞ്ചു മിനിട്ടിലും വാര്‍ത്തകള്‍ പ്രവഹിക്കുകയാണ്.