സുഗതകുമാരിയുടെ ജന്മഭൂമി
Daily News
സുഗതകുമാരിയുടെ ജന്മഭൂമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2016, 5:51 pm

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന സുഗതകുമാരിയുടെ “മറുനാടന്‍ രോഷം” നാലുപേര്‍ അറിഞ്ഞതും നാട്ടില്‍ പാട്ടായതും സെപ്തംബര്‍ 24ലെ മാതൃഭൂമി എഡിറ്റ് പേജില്‍ വന്ന “കേട്ടതും കേള്‍ക്കേണ്ടതും” എന്ന പംക്തിയില്‍ എടുത്തുകൊടുത്തപ്പോഴാണല്ലോ. ഈ വാക്കുകള്‍ സുഗതകുമാരി എവിടെ, എപ്പോള്‍ പറഞ്ഞു എന്നൊന്നും ബഹുഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ നല്ല വായനക്കാരായ പലരും ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നു.

sug-inn

quote-mark

രസമതല്ല, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ലീലാ മേനോന്‍ പറയുമ്പോള്‍ സുഗതകുമാരി അതിനെ എതിര്‍ത്തു എന്നതാണ്. കാരണമെന്താന്നറിയില്ലേ, ശബരിമലയില്‍ പെണ്ണുങ്ങള്‍ വന്നാല്‍ അനാശാസ്യം നടക്കുമെന്ന ആശങ്ക തന്നെ.

saifudheen

|ഒപ്പീനിയന്‍: കെ.എ സൈഫുദ്ദീന്‍|

മറുനാടന്‍ തൊഴിലാളികളെക്കുറിച്ച് സുഗതകുമാരി നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിനെതിരായ പ്രതിഷേധങ്ങളും തുടര്‍ന്ന് സുഗതകുമാരി തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ചിറക്കിയ മാതൃഭൂമി കുറിപ്പും അന്തരീക്ഷത്തില്‍ കിടന്നു കറങ്ങുകയാണല്ലോ…? എന്താണ് ഇതിന്റെ വാസ്തവം..?

ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന സുഗതകുമാരിയുടെ “മറുനാടന്‍ രോഷം” നാലുപേര്‍ അറിഞ്ഞതും നാട്ടില്‍ പാട്ടായതും സെപ്തംബര്‍ 24ലെ മാതൃഭൂമി എഡിറ്റ് പേജില്‍ വന്ന “കേട്ടതും കേള്‍ക്കേണ്ടതും” എന്ന പംക്തിയില്‍ എടുത്തുകൊടുത്തപ്പോഴാണല്ലോ. ഈ വാക്കുകള്‍ സുഗതകുമാരി എവിടെ, എപ്പോള്‍ പറഞ്ഞു എന്നൊന്നും ബഹുഭൂരിപക്ഷത്തിനും അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തന്നെ നല്ല വായനക്കാരായ പലരും ഈ ചോദ്യം ആവര്‍ത്തിച്ചിരുന്നു.

രണ്ടുപേര്‍ നടത്തിയ സംഭാഷണം പകര്‍ത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ മാഗസിന്‍, അതും ലീലാ മേനോനെപോലെ പത്രപ്രവര്‍ത്തന പരിചയം ഇത്രയുമുള്ള ഒരാള്‍ തലപ്പത്തിരിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മിനിമം പ്രൊഫഷണലിസം ഇല്ലാതെ പോയി എന്നതാണ്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ “സംഭാഷണം: സുഗതകുമാരി/ലീലാ മേനോന്‍” എന്ന മുഖവുരയോടെ “തയാറാക്കിയ” ആളുടെ പേര് അവസാനം കൊടുക്കുകയുമാണ് ചെയ്യുക.

sug

“പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ്…” എന്ന് മാതൃഭൂമിയില്‍ രോഷാകുലയാകുകയും അതെന്റെ ഭാഷയല്ല എന്ന് വിശദീകരിക്കുകയും ചെയ്തിട്ടും സുഗതകുമാരി ഈ പരാമര്‍ശങ്ങള്‍ ഏത് പ്രസിദ്ധീകരണത്തില്‍ വന്നുവെന്ന് ഒരു വാക്കുപോലും മിണ്ടുന്നില്ല.

ഇതെവിടെ വന്നുവെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല എന്നാണ് പല ചോദ്യങ്ങളും വ്യക്തമാക്കുന്നത്. “ജന്മഭൂമി”യുടെ ഓണപ്പതിപ്പില്‍ വന്നതാണെന്ന് പിന്നീട് വ്യക്തമായെങ്കിലും അത് പൂര്‍ണമായി വായിച്ചവര്‍ എത്രപേരുണ്ടാകും…? ലീലാ മേനോന്‍ നടത്തിയ അഭിമുഖമാണ് എന്നാണ് പുറത്തു പ്രചരിക്കുന്ന വര്‍ത്തമാനം..

അപ്പോള്‍ ആരാണ് കുറ്റക്കാരി…? വളച്ചൊടിച്ചെങ്കില്‍ ആരാണ് അത് ചെയ്തത്…? അഭിമുഖം നടത്തിയ ലീലാ മേനോനോ…?

മുഖ്യമന്ത്രി പിണറായി വിജയന്‍ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്രാധിപന്മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരംത്ത് “ജന്മഭൂമി” പത്രത്തിന്റെ എഡിറ്ററായ ലീലാ മേനോനും എത്തിയിരുന്നു. അപ്പോഴാണ് സുഗതകുമാരിയുമായി ലീലാ മേനോന്‍ കൂടിക്കാഴ്ച നടത്തിയത്.

ട്രെയിനില്‍ മടങ്ങാനുള്ള അര മണിക്കൂറിനിടയിലാണ് ലീല മേനോന്‍ സുഗതകുമാരിയുമായി തിടുക്കത്തില്‍ കേരളത്തെക്കുറിച്ച് ആശങ്കപ്പെടുന്നത്. ഇരുവരും സംസാരിച്ചത് ശ്രീകല. എസ് എന്ന എഴുത്തുകാരി പകര്‍ത്തിയതാണ് എന്നാണ് അഭിമുഖം വായിച്ചാല്‍ മനസ്സിലാവുക. കാരണം, ആ സ്റ്റോറിയുടെ ബൈലൈന്‍ ലീലാ മേനോന്റേതല്ല, ശ്രീകലയുടെതാണ്.

സച്ചിദാന്ദനെ പോലുള്ളവര്‍ പോലും ഉറവിടമറിയാതെ നടത്തിയ പ്രതികരണം എന്ന നിലയില്‍ ആദ്യം പിന്‍വാങ്ങിയെങ്കിലും പൂര്‍ണമായി വായിച്ച ശേഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ ശക്തമായി സുഗതകുമാരിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

sugatha-kumari

രണ്ടുപേര്‍ നടത്തിയ സംഭാഷണം പകര്‍ത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ മാഗസിന്‍, അതും ലീലാ മേനോനെപോലെ പത്രപ്രവര്‍ത്തന പരിചയം ഇത്രയുമുള്ള ഒരാള്‍ തലപ്പത്തിരിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന മിനിമം പ്രൊഫഷണലിസം ഇല്ലാതെ പോയി എന്നതാണ്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ “സംഭാഷണം: സുഗതകുമാരി/ലീലാ മേനോന്‍” എന്ന മുഖവുരയോടെ “തയാറാക്കിയ” ആളുടെ പേര് അവസാനം കൊടുക്കുകയുമാണ് ചെയ്യുക.

അപ്പോള്‍ സുഗതകുമാരിക്ക് നിഷേധക്കാം. ലീലാ മേനോനും നിഷേധിക്കാം. ഞങ്ങള്‍ സംസാരിച്ചതല്ല വന്നതെന്ന്. അപ്പോഴും ലീലാ മേനോന്‍ പ്രതിക്കൂട്ടില്‍തന്നെയാവും. കാരണം, താന്‍ പത്രാധിപരായ ഒരു സ്ഥാപനത്തില്‍ ഇങ്ങനെയൊരു വളച്ചൊടിക്കല്‍ നടന്നത് താനറിയാതെ ആ മാഗസിനില്‍ വന്നുവെങ്കില്‍ അവരെ ആ പണിക്കു കൊള്ളില്ല എന്നര്‍ത്ഥം. അല്ലെങ്കില്‍ അവരറിയാതെ ഇമ്മാതിരി പണിയൊക്കെ നടത്താം എന്ന സൗകര്യത്തിനുമായിരിക്കണം ഈ വാര്‍ധക്യ കാലത്ത് അവരെ അവിടെയിരുത്തിയിരിക്കുന്നത്.

സച്ചിദാന്ദനെ പോലുള്ളവര്‍ പോലും ഉറവിടമറിയാതെ നടത്തിയ പ്രതികരണം എന്ന നിലയില്‍ ആദ്യം പിന്‍വാങ്ങിയെങ്കിലും പൂര്‍ണമായി വായിച്ച ശേഷം നിലപാടില്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ ശക്തമായി സുഗതകുമാരിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ഒന്നുകൂടി ശ്രദ്ധിക്കുക, മറുനാടന്‍ തൊഴിലാളികളെക്കുറിച്ച് താനങ്ങനെ പറയുമോ എന്ന് പറഞ്ഞ് നിഷേധിക്കുന്ന സുഗതകുമാരി ആ അഭിമുഖത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ താന്‍ പറഞ്ഞതല്ലെന്നു പറയുന്നില്ല.

“കഴിഞ്ഞ മന്ത്രിസഭ കാലത്ത് മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ സ്‌കൂളുകളില്‍ മലയാളം അധ്യാപകര്‍ക്കു പകരം മലയാളം വായിക്കാനറിയാത്ത അറബി അധ്യാപകരെയാണ് നിയമിച്ചത് എന്നാണ് കേട്ടത്…” എന്ന് കേട്ടുകേഴ്‌വിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരാമര്‍ശമടക്കമുള്ള കാര്യങ്ങളില്‍ ഒരു വിയോജിപ്പും അവര്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.

രസമതല്ല, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ലീലാ മേനോന്‍ പറയുമ്പോള്‍ സുഗതകുമാരി അതിനെ എതിര്‍ത്തു എന്നതാണ്. കാരണമെന്താന്നറിയില്ലേ, ശബരിമലയില്‍ പെണ്ണുങ്ങള്‍ വന്നാല്‍ അനാശാസ്യം നടക്കുമെന്ന ആശങ്ക തന്നെ.

എന്തായാലും വിവാദം കൊണ്ട് ജന്മഭൂമി ഓണപ്പതിപ്പൊക്കെ ഇറക്കുന്നുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞു.

കാവ്യനീതി: കോഴിക്കോട് ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനം നടക്കുന്നതിന് തൊട്ടു മുമ്പാണ് സുഗതകുമാരി ഇങ്ങനെയൊക്കെ പറഞ്ഞതെന്നതുകൂടി കൂട്ടി വായിക്കുമ്പോഴാണ് ട്രോളന്മാര്‍ പറയുന്നതുപോലെ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിന് ചേരാത്തവരും ക്രിമിനലുകളുമൊക്കെയായവരാണ് കോഴിക്കോട്ടത്തെുന്നതെന്ന് പ്രവചിച്ച സുഗതകുമാരി തന്നെയാണ് കവി.

കാലത്തിനുമീതെ ദീര്‍ഘദൃഷ്ടിയുമായി പറക്കുവതല്ലോ കവിജന്മം.