ന്യൂദല്‍ഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷന്‍ മുന്‍ ചെയര്‍മാനുമായ ബ്രിജ് ഭൂഷണെതിരെയുള്ള സമരം പിന്‍വലിച്ചിട്ടില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഞങ്ങളെ ദ്രോഹിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സമരം പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ അഭ്യൂഹമാണ്. ഞങ്ങള്‍ സമരം പിന്‍വലിക്കുകയോ പിന്മാറുകയോ ചെയ്തിട്ടില്ല. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും,’ ബജ്‌റംഗ് പൂനിയ പറഞ്ഞു.
आंदोलन वापस लेने की खबरें कोरी अफ़वाह हैं. ये खबरें हमें नुक़सान पहुँचाने के लिए फैलाई जा रही हैं.
हम न पीछे हटे हैं और न ही हमने आंदोलन वापस लिया है. महिला पहलवानों की एफ़आईआर उठाने की खबर भी झूठी है.
इंसाफ़ मिलने तक लड़ाई जारी रहेगी 🙏🏼 #WrestlerProtest pic.twitter.com/utShj583VZ
— Bajrang Punia 🇮🇳 (@BajrangPunia) June 5, 2023
നേരത്തെ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ് സാക്ഷി മാലികും രംഗത്തെത്തിയിരുന്നു. സമരത്തോടൊപ്പം റെയില്‍വേയോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണെന്നാണ് ജോലിക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സാക്ഷി ട്വീറ്റ് ചെയ്തത്.