പോണ്ടിച്ചേരി: ക്യാംപസില്‍ നടക്കുന്ന ഹൈന്ദവവല്‍ക്കരണത്തിനും, വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത വിലക്കിനും എതിരെ പൊണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം വിജയം. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ വൈസ് ചാന്‍സലര്‍ മുന്നോട്ട് വെയ്ക്കപ്പെട്ട ആവശ്യങ്ങളെല്ലാം അംഗീകരിച്ചു.
ക്യാംപസിലെ എ.ബി.വി.പി ഇതര സംഘടനകളും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് സമരം നയിച്ചത്. എ.ബി.വി.പി സമരത്തിനെതിരെ രംഗത്ത് വന്നിരുന്നു.
നാക്ക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഹിന്ദു മതത്തെ പ്രകീര്‍ത്തിക്കുന്ന വാചകങ്ങള്‍ ഹോസ്റ്റലിന് മുമ്പില്‍ എഴുതി ചേര്‍ത്തതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്. കൂടാതെ 6 മണിക്ക് ശേഷം ക്യാംപസില്‍ പരിപാടികള്‍ നടത്താന്‍ പാടില്ല എന്ന സര്‍ക്കുലറിനെതിരേയും, വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരേയും സമരാനുകൂലികള്‍ മുദ്രാവാക്യം മുഴക്കി.
വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലേക്ക് വരാന്‍ തയ്യാറാതെ, പ്രതിനിധികളെ കാണാന്‍ വൈസ് ചാന്‍സിലര്‍ സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകലാശാല അഡ്മിന്‍ ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയായിരുന്നു. എസ്.എഫ്.ഐ, എ.എസ്.എ, എ.ഐ.എസ്.എഫ്, എ.പി.എസ്.എഫ്, എം.എസ്.എഫ്, എസ്.ഐ.ഓ, എന്‍.എസ്.യു.ഐ എന്നീ സംഘടനകളാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത്.