പാമ്പു കടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; സ്‌ക്കൂള്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനം; ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും
Kerala News
പാമ്പു കടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം; സ്‌ക്കൂള്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനം; ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 9:00 pm

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സര്‍വജന സ്‌കൂളിലെ കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാന്‍ തീരുമാനം. സ്‌ക്കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.

സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍, സെക്കന്‍ഡറി ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍ പുനരാരംഭിക്കാനും തീരുമാനമായി. യു.പി ക്ലാസുകള്‍ക്ക് ഒരാഴ്ച കൂടി അവധി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് അധ്യാപകരേയും ഡോക്ടര്‍മാരും പ്രതിചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനധ്യാപകന്‍ കെ.കെ മോഹനന്‍, പ്രിന്‍സിപ്പാള്‍ എ.കെ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഷിജില്‍ ഒന്നാംപ്രതിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പ്രിന്‍സിപ്പള്‍ കരുണാകരനെയും പ്രധാനധ്യാപകന്‍ കെ.കെ.മോഹന്‍ കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയെയും പിരിച്ചു വിട്ടു. വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്‌കൂളിനെതിരെയും കുറ്റക്കാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ജഡ്ജി എ. ഹാരിസും പറഞ്ഞിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

DoolNews Video