വീണ്ടും സ്റ്റുവര്‍ട്ട് ബ്രോഡിനോട് തോറ്റ് ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. ആഷസ് പരമ്പരയിലെ ഹെഡ്ങ്‌ലി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വീണ്ടും പുറത്തായതോടെയാണ് വാര്‍ണറിന് തലകുനിച്ച് നില്‍ക്കേണ്ടി വന്നിരിക്കുന്നത്.
മത്സരത്തിലെ ആദ്യ ഇന്നിങ്‌സിലും ബ്രോഡിന്റെ പന്തിലാണ് താരം പുറത്തായത്. രണ്ടാം ഇന്നിങ്‌സിലും ഇതാവര്‍ത്തിച്ചതോടെ ബ്രോഡിന്റെ ബണ്ണിയെന്ന സ്ഥാനം വാര്‍ണര്‍ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചു. ഇത് 17ാം തവണയാണ് ബ്രോഡ് – വാര്‍ണര്‍ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ പരാജയപ്പെടുന്നത്.
ആദ്യ ഇന്നിങ്‌സില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ സാക്ക് ക്രോളിക്ക് ക്യാച്ച് നല്‍കിയാണ് ടെസ്റ്റ് കരിയറില്‍ 16ാം തവണ ബ്രോഡിന്റെ പന്തില്‍ വാര്‍ണര്‍ മടങ്ങിയതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അതേ സെക്കന്‍ഡ് സ്ലിപ്പില്‍ അതേ സാക്ക് ക്രോളിക്ക് തന്നെ ക്യാച്ച് നല്‍കി 17ാം തവണയും വാര്‍ണര്‍ തിരിച്ചുനടന്നു.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് പന്ത് നേരിട്ട് ഒരു ബൗണ്ടറിയുടെ അകമ്പടിയോടെ നാല് റണ്‍സുമായാണ് വാര്‍ണര്‍ പുറത്തായതെങ്കില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് സണ്‍റൈസേഴ്‌സിന്റെ മുന്‍ നായകന്‍ മടങ്ങിയത്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 27 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 263 റണ്‍സാണ് നേടിയത്. വാര്‍ണറും ഖവാജയും സ്മിത്തും മങ്ങിയ മത്സരത്തില്‍ മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയാണ് ഓസീസിന് തുണയായത്. 118 പന്തില്‍ നിന്നും 118 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തായത്.
ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ചെറുത്ത് നില്‍പാണ് ഓസീസിന് ആദ്യ ഇന്നിങ്‌സിനെ വമ്പന്‍ ലീഡ് നേടുന്നതില്‍ നിന്നും തടഞ്ഞത്. 108 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 80 റണ്‍സാണ് താരം നേടിയത്.
A stunning innings of 8️⃣0️⃣ from Ben Stokes comes to an end.
We’re 2️⃣3️⃣7️⃣ all out and Australia lead by 2️⃣6️⃣.