ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചതോടെ കഴിഞ്ഞ റഷ്യന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ ഖത്തറിലും മൂന്നാമതായി നാട്ടിലേക്ക് മടങ്ങും.
വെറും ആറ് ലോകകപ്പിന് യോഗ്യത നേടിയ മൂന്നെണ്ണത്തിലും മെഡല്‍ സ്വന്തമാക്കിയ ടീമാണ്. 1998ല്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച പുന്നീടുള്ള എല്ലാ ലോകകപ്പിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ആദ്യ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനക്കാരായി ക്രോയേഷ്യ ഞെട്ടിച്ചിരുന്നു. പന്നീട് 2002ലും 2006ലും 2010ലും 2014ലും ലോകകപ്പ് കളിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. എന്നാല്‍ 2018ലെ റഷ്യന്‍ ലോകകപ്പ് അവര്‍ക്ക് തിരിച്ചുവരവിന്റെ ടൂര്‍ണമെന്റായിരുന്നു. ഫൈനല്‍ വരെ കുതിപ്പ് തുടര്‍ന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് 4-2ന് തോല്‍ക്കുകയായിരുന്നു. കളിച്ച ആറ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്ന എല്ലാ ടൂര്‍ണമെന്റിലും സെമി കടക്കാനും ഒന്നില്‍ ഫൈനല്‍ വരെ എത്താനും രണ്ടെണ്ണെത്തില്‍ മൂന്നാമതെത്താനും ക്രൊയേഷ്യക്കായി.
ഈ ലോകകപ്പില്‍ ഗ്രൂപ്പ് എഫില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു ക്രൊയേഷ്യ നോക്കൗട്ട് സ്‌റ്റേജില്‍ എത്തുന്നത്. തുടര്‍ന്ന പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടറില്‍ ബ്രസിലീനെയും തകര്‍ത്തെങ്കിലും സെമിയില്‍ അര്‍ജന്റീനക്ക് മുന്നില്‍ വീഴുകയായിരുന്നു.
അതേസമയം, ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കൊക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രൊയേഷ്യന്‍ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്.
ഏഴാം മിനിറ്റില്‍ തന്നെ ഒരു തകര്‍പ്പന്‍ ഗോളിലൂടെ ഗ്വാര്‍ഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത് ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാന്‍ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാര്‍ഡിയോളിന് മറിച്ച് നല്‍കുന്നു. മുന്നോട്ടുചാടിഹെഡറിലൂടെ തന്നെ ഗ്വാര്‍ഡിയോള്‍ ആ പന്ത് വലയിലെത്തിച്ചു.
ഒമ്പതാം മിനിട്ടില്‍ അഷ്റഫ് ദാരിയിലൂടെ ഗോള്‍മടക്കി മൊറോക്കോ സമനില പിടിച്ചു. സിയേഷ് എടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ പ്രധിരോധത്തെ മറികടന്ന് അഷ്റഫ് ദാരിമിയിലേക്ക് എത്തുകയായിരുന്നു. ദാരി ബോള്‍ അനായാസം ക്രോട്ട് വലയിലെത്തിക്കുയും ചെയ്തു.
മിസ്ലാവ് ഓര്‍സിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളി അലസമായിരുന്നു. തുടര്‍ന്ന് 70 മിനിട്ടിന് ശേഷം മൊറോക്കൊ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.